Monday October 15, 2018
Latest Updates

550 യൂറോയ്ക്ക് വീട് വാടകയ്ക്കുണ്ട് , പക്ഷെ അടുക്കളയിലേയ്ക്ക് പ്രവേശനമില്ല !,പരസ്യം വിവാദമായി 

550 യൂറോയ്ക്ക് വീട് വാടകയ്ക്കുണ്ട് , പക്ഷെ അടുക്കളയിലേയ്ക്ക് പ്രവേശനമില്ല !,പരസ്യം വിവാദമായി 

ഡബ്ലിന്‍:വീട് വാടകക്ക് കൊടുക്കുന്നത് സംബന്ധിച്ച് കൃത്യമായ നിയമങ്ങള്‍ നിലവിലിരിക്കെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും നിലവാരം കുറഞ്ഞതുമായ വീടിനു വേണ്ടിയുള്ള പരസ്യം ഉള്‍പ്പെടുത്തുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകുമെന്നു ഭവന മന്ത്രി ഓവന്‍ മാര്‍ഫി അടുത്തയിടയായി ഇത്തരം പരസ്യങ്ങളുടെ എണ്ണം വര്‍ദ്ധിച്ചത് ശ്രദ്ധയില്‍ പെട്ടിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി.

വീട് വാടകയ്ക്കോ വില്പനക്കോ ഉണ്ട് എന്ന് പരസ്യപ്പെടുത്തുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നവ ആയിരിക്കണം എന്നുള്ള നിയമം നിലവിലിരിക്കെ, പാചകത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത വീട് വാടകക്ക് ഉണ്ട് എന്ന വ്യത്യസ്തമായ പരസ്യം ഒരു പ്രമുഖ പ്രോപ്പര്‍ട്ടി വെബ്സൈറ്റിലാണ് കഴിഞ്ഞ ദിവസം കാണപ്പെട്ടത്. വീടിന്റെ വാടക 550 യൂറോയായിരുന്നു.

ഡബ്ലിന്‍ മലനിരയുടെ താഴ്വരയില്‍ മനോഹരമായൊരു ബെഡ്റൂം എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട പരസ്യം, അവിടെ ലഭ്യമായിട്ടുള്ള സൗകര്യങ്ങള്‍ വിവരിക്കുന്നതിനോടൊപ്പം പ്രധാന പാചകമുറിയിലേക്കു പ്രവേശനമില്ല എന്നുകൂടി പറയുന്നു.

പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന നമ്പറില്‍ വിളിച്ചെങ്കിലും മറുപടിയൊന്നും കിട്ടാത്ത സാഹചര്യത്തില്‍ പരസ്യപ്പെടുത്തിയ വ്യക്തിയെ കണ്ടെത്താനായിട്ടില്ല. ജനുവരി 31 ന് വെബ്സൈറ്റില്‍ കൊടുത്ത പരസ്യം അന്നുതന്നെ നീക്കം ചെയ്യപ്പെട്ടിരുന്നു.സംഭവം വിവാദമായതോടെയാണ് ഭവനമന്ത്രി തന്നെ നിലപാടുമായി രംഗത്തെത്തിയത്.

Scroll To Top