Saturday December 03, 2016
Latest Updates

529 പേരെ വധശിക്ഷയ്ക്ക് വിധിച്ച് കൊണ്ട് ഈജിപ്ഷ്യന്‍ കോടതി ഉത്തരവ്,ആധുനീക കാലത്തെ ഏറ്റവും വലിയ ശിക്ഷാവിധി

529 പേരെ വധശിക്ഷയ്ക്ക് വിധിച്ച് കൊണ്ട് ഈജിപ്ഷ്യന്‍ കോടതി ഉത്തരവ്,ആധുനീക കാലത്തെ ഏറ്റവും വലിയ ശിക്ഷാവിധി

കെയ്‌റോ :ലോകമനസാക്ഷിയെ ഞെട്ടിപ്പിച്ചു കൊണ്ട് 529 പേരെ ഒന്നിച്ച് വധശിക്ഷയ്ക്ക് വിധിച്ചു.നിരോധിക്കപ്പെട്ട മുസ്ലീം ബ്രദര്‍ ഹുഡ് സംഘടനയില്‍ പെട്ടവരെയാണ് കൊലപാതകമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരു ഈജിപ്ഷ്യന്‍ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്.

ഈജിപ്ത്തില്‍ മാത്രമല്ല ലോകത്തില്‍ തന്നെ ഇത്രയും അധികം പേരെ ഒന്നിച്ച് വധശിക്ഷയ്ക്ക് വിധിച്ചത് ,ആധുനീക ചരിത്രത്തില്‍ അപൂര്‍വമായാണ്.

ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി നടന്ന പൂര്‍ണ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മാര്‍ഗത്തില്‍ അധികാരത്തില്‍ എത്തിയ മുഹമദ് മുര്‍സിയുടെ രാഷ്ട്രീയ സംഘടനയാണ് മുസ്ലീം ബ്രദര്‍ ഹുഡ് .2 013 ജൂലൈ 4 ന് മുര്‍സി, പട്ടാള അട്ടിമറിയിലൂടെ പുറത്തായി. സൈന്യം, ന്യായാധിപന്‍മാര്‍, മറ്റ് രാഷ്ട്രീയകക്ഷികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ വിഭാഗങ്ങള്‍ മുര്‍സിയുടെ ഭരണത്തില്‍ അപ്രീതിയുള്ളവരായിരുന്നു. അധികാരത്തിലേറിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ തഹ്‌രീര്‍ ചത്വരത്തില്‍ നടന്ന പ്രക്ഷോഭം അഞ്ച് ദിവസം നീണ്ടു നിന്നു. ഈ സമരമാണ് പട്ടാള അട്ടിമറിയില്‍ കലാശിച്ചത്.

ഈ കലാപത്തില്‍ പങ്കെടുത്ത മുസ്ലീം ബ്രദര്‍ ഹുഡ് പ്രവര്‍ത്തകരെയാണ് സൈനിക കോടതി ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധിച്ചിട്ടുള്ളത്.

ഇക്കഴിഞ്ഞ ജൂലായില്‍ മുഹമ്മദ് മുര്‍സി സ്ഥാനഭൃഷ്ടനാക്കപ്പെട്ടശേഷം ഇടക്കാല സര്‍ക്കാര്‍ ബ്രദര്‍ഹുഡിനെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. സംഘടനയുടെ പല മുതിര്‍ന്ന നേതാക്കളും ഇതിനോടകം തന്നെ അറസ്റ്റിലായിട്ടുണ്ട്.

ഈജിപ്ഷ്യന്‍ ടെലിവിഷന്‍ യാതൊരു വിധ വിശദീകരണവുമില്ലാതെ ഒരു സാധാരണ അറിയിപ്പായിയാണ് വാര്‍ത്ത പുറത്തുവിട്ടത്.മറ്റൊരു സൈനിക അഭിഭാഷകനും ഇത് സ്ഥിരീകരിച്ച് പ്രസ്താവനയിറക്കി.പ്രതികള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാമെന്ന് അദ്ദേഹം അറിയിച്ചു

Scroll To Top