Monday December 05, 2016
Latest Updates

50,000 യൂറോ മോഷ്ട്ടിച്ച് കൊണ്ട് പോയ കള്ളനെ ഗാര്‍ഡ ഓടിച്ചിട്ടു പിടിച്ചു

50,000 യൂറോ മോഷ്ട്ടിച്ച് കൊണ്ട് പോയ കള്ളനെ ഗാര്‍ഡ ഓടിച്ചിട്ടു പിടിച്ചു

ഡബ്ലിന്‍ :മോഷണം കഴിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ ഗാര്‍ഡ സംഘം പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും 50,000യൂറോയും കണ്ടെത്തിയിട്ടുണ്ട്.
മോഷണം ശ്രമം തടയാനെത്തിയ ഗാര്‍ഡയെക്കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് കള്ളന്‍ പിടിയിലായത്. സംഘത്തില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്.

വെസ്റ്റ് ഡബ്ലിനിലുള്ള ക്ലൊണ്ടാല്‍കിനിലെ ബവനോഗ് ഷോപ്പിംഗ് സെന്ററില്‍ വച്ച് പണം ശേഖരിക്കുന്ന പോസ്‌റ്റോഫീസ് ജീവനക്കാരനെ കയ്യിലുണ്ടായിരുന്ന തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു രണ്ടുപേരും. ഇവരുടെ കയ്യിലുണ്ടായിരുന്നത് യഥാര്‍ത്ഥ തോക്കാണോ കളിത്തോക്കാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
പണം തട്ടിയ ശേഷം മോഷ്ടാക്കളുടെ ഹ്യുണ്ടായ് സാന്റ ഫി എസ്യുവിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പട്രോളിംഗിനിറങ്ങിയ ഗാര്‍ഡ ഓഫീസര്‍മാര്‍ക്ക് എസ്യുവിയുടെ വേഗത പന്തികേടായി തോന്നി. പിറകേപോയ ഗാര്‍ഡ രണ്ടുകിലോമീറ്ററുകള്‍ക്കപ്പുറമുള്ള കില്‍മഹഡ്രിക്കില്‍ വച്ച് കള്ളനെ കയ്യോടെ പിടികൂടി.
കള്ളന്‍മാര്‍ ഉപയോഗിച്ച എസ്യുവിയില്‍ മോഷ്ടിക്കപ്പെട്ട 50,000 യൂറോയും ഒരു തോക്കുമാണ് ഉണ്ടായിരുന്നത്.
ഇവരില്‍ ഒരാളെ അറസ്റ്റ് ചെയ്യാനാണ് ഗാര്‍ഡയ്ക്ക് സാധിച്ചത്. 30 വയസ്സു തോന്നിക്കുന്ന മോഷ്ടാവിനെ ക്ലൊണ്ടല്‍കിന്‍ ഗാര്‍ഡ സ്‌റ്റേഷനില്‍ എത്തിച്ചു. സാക്ഷികളോട് ഗാര്‍ഡസ്‌റ്റേഷനുമായി ബന്ധപ്പെടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

Scroll To Top