Wednesday December 07, 2016
Latest Updates

50,000 യൂറോ തട്ടിയെടുത്ത മുന്‍ ഗാര്‍ഡയ്ക്ക് ജയില്‍ശിക്ഷ

50,000 യൂറോ തട്ടിയെടുത്ത മുന്‍ ഗാര്‍ഡയ്ക്ക് ജയില്‍ശിക്ഷ

ഡബ്ലിന്‍: പൊതുജനങ്ങളെ പറ്റിച്ച് 50,000 യൂറോ പിരിച്ച മുന്‍ ഗാര്‍ഡയ്ക്ക് ജയില്‍ശിക്ഷ. നോയല്‍ ഫിറ്റ്‌സ്‌ഹെന്‍ട്രി എന്ന മുന്‍ ഗാര്‍ഡയ്ക്കാണ് ജയില്‍ ശിക്ഷ ലഭിച്ചത്. ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ട 7 കുറ്റങ്ങളില്‍, തെളിയിക്കപ്പെട്ട മൂന്ന് എണ്ണത്തിന് 2 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വെക്‌സ്‌ഫോര്‍ഡ് ക്രിമിനല്‍ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. തന്റെ ഭാര്യയ്ക്ക് ക്യാന്‍സറാണെന്നും അമേരിക്കയില്‍ പോയി ചികിത്സിക്കാന്‍ പണം ആവശ്യമാണെന്നും കള്ളം പറഞ്ഞാണ് ഇയാള്‍ പണപ്പിരിവ് നടത്തിയത്. ഇതിലൂടെ ഇയാള്‍ 50,000 യൂറോ തട്ടിയെടുത്തു എന്നാണു കേസ്.

ജൂലൈ എട്ടിന് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. 2012 ലാണ് ഇയാള്‍ക്കെതിരെ ഗാര്‍ഡ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരുന്നു. ഭാര്യയുടെ അറിവ് കൂടാതെയാണ് ഇയാള്‍ പണപ്പിരിവ് നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. പണം തട്ടിയത്തില്‍ ഇയാളുടെ ഭാര്യയ്ക്ക് പങ്കുണ്ടെന്നു തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഗാര്‍ഡ വ്യക്തമാക്കി. 1000 യൂറോ മുതല്‍ 20,000 യൂറോ വരെ ഇയാള്‍ പലരില്‍ നിന്നായി പിരിച്ചെടുത്തു.

പണം തട്ടിയെടുത്തെന്ന ആരോപണം വന്നതിനു പിന്നാലെ 2012 നവംബറില്‍ ഗാര്‍ഡ നോയലിനെ സസ്‌പെന്റ് ചെയ്തിരുന്നു. ഈ മാസം 5 ന് ഇയാള്‍ ജോലി രാജി വച്ചു. 20 വര്‍ഷത്തോളം ഗാര്‍ഡയില്‍ ജോലി ചെയ്തട്ടുള്ള ആളാണ് നോയല്‍.

Scroll To Top