Sunday December 04, 2016
Latest Updates

റീട്ടെന്‍ഷന്‍ ഫീസ്: 50 യൂറോ നഷ്ട്ടപ്പെടില്ല , കൂടുതല്‍ അടച്ച തുക മടക്കി നല്‍കുമെന്ന് നഴ്‌സിംഗ് ബോര്‍ഡ് 

റീട്ടെന്‍ഷന്‍ ഫീസ്: 50 യൂറോ നഷ്ട്ടപ്പെടില്ല , കൂടുതല്‍ അടച്ച തുക മടക്കി നല്‍കുമെന്ന് നഴ്‌സിംഗ് ബോര്‍ഡ് 

ഡബ്ലിന്‍:ഐറിഷ് നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി ബോര്‍ഡിന്റെ ആദ്യ നിര്‍ദേശം അനുസരിച്ച് റീട്ടെന്‍ഷന്‍ ഫീസായി 150 യൂറോയും അടച്ചവര്‍ അത് തിരിച്ചു കിട്ടില്ലെന്ന് വിചാരിക്കേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.ഏതാനം ആഴ്ച്ചകള്‍ക്കകം കൂടുതലായി അടച്ച 50 യൂറോ അതാത് അക്കൌണ്ടുകളിലേയ്ക്ക് തിരികെ അടയ്ക്കുമെന്ന് ആന്‍ ബോര്‍ഡ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ റിച്ചാര്‍ഡ് ബ്രണ്ണന്‍ ‘ഐറിഷ് മലയാളി’യെ അറിയിച്ചു.

മനസ് കൊണ്ട് ബോര്‍ഡിന്റെ നടപടിയെ എതിര്‍ത്തെങ്കിലും രജിസ്‌ട്രേഷന്‍ നഷ്ട്ടപ്പെടുമെന്ന ഭീതിയില്‍ ബോര്‍ഡിന്റെ ആദ്യ നിര്‍ദേശം അനുസരിച്ചവര്‍ക്ക് എന്തായാലും ആശ്വസിക്കാം.50 യൂറോ വീതം ഈ മാസം തന്നെ അക്കൌണ്ടുകളില്‍ തിരിച്ചെത്തുമെന്നതില്‍.

ഓവര്‍സീസ് നഴ്‌സുമാരില്‍ ബഹുഭൂരിപക്ഷവും കൃത്യ സമയത്ത് തന്നെ 150 യൂറോയും ഫീസ് അടച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.യൂണിയനുകള്‍ നിര്‍ദേശം നല്‍കിയതനുസരിച്ച് നൂറു യൂറോ അടച്ചവരും ഏറെയാണ്.എന്നാല്‍ ഇതേ വരെ ഒരു ഫീസും ഈയിനത്തില്‍ അടയ്ക്കത്തവര്‍ക്കും അതിന്റെ പേരില്‍ നടപടി നേരിടേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

റീട്ടെന്‍ഷന്‍ ഫീസ് അടയ്ക്കാനുള്ളവര്‍ എത്രയും വേഗം ഫീസ് അടയ്ക്കണമെന്നും ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Scroll To Top