Sunday December 04, 2016
Latest Updates

50 ലക്ഷം ജിമെയില്‍ ഐഡികളും പാസ്‌വേഡുകളും ഹാക്ക് ചെയ്തു

50 ലക്ഷം ജിമെയില്‍ ഐഡികളും പാസ്‌വേഡുകളും ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: 50 ലക്ഷത്തോളം ജിമെയില്‍ ഐഡികളും പാസ്‌വേഡുകളും ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. റഷ്യന്‍ ഹാക്കര്‍മാരാണ് ഐഡിയും പാസ്‌വേഡുകളും ഹാക്ക് ചെയ്തത്. ജിമെയില്‍ ഐഡിയില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ പ്ലസ്, യൂട്യൂബ്, ഗൂഗിള്‍ മാപ്പ് തുടങ്ങിയ അക്കൌണ്ടുകളും ഹക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

ബിറ്റ് കോയിന്‍ ഇടപാടുകള്‍ നടത്തുന്ന ടിസ്‌കിറ്റ് എന്ന വെബ്‌സൈറ്റാണ് ചോര്‍ത്തപ്പെട്ട ഐഡികളെയും പാസ്‌വേഡുകളെയും സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ചോര്‍ത്തിയ ഐഡികളില്‍ 60 ശതമാനവും ഇപ്പോഴും ആക്ടീവാണെന്ന് ടിസ്‌കിറ്റ് വ്യക്തമാക്കി. അതേസമയം ഹാക്കിംഗ് വാര്‍ത്ത ഗൂഗിള്‍ നിഷേധിച്ചു ചോര്‍ത്തപ്പെട്ടതെന്ന് അവകാശപ്പെടുന്ന ഐഡികളില്‍ 2 ശതമാനം മാത്രമാണ് ഇപ്പോഴും ആക്റ്റീവായി പ്രവര്‍ത്തിക്കുന്നതെന്ന് ഗൂഗിള്‍ പ്രതികരിച്ചു.

Scroll To Top