Friday December 09, 2016
Latest Updates

50 യൂറോയുടെ പേരില്‍ കൊലപാതകം,ഷാങ്കില്‍ ഗ്രാമം കേഴുന്നു

50 യൂറോയുടെ പേരില്‍ കൊലപാതകം,ഷാങ്കില്‍ ഗ്രാമം കേഴുന്നു

ഡബ്ലിന്‍ : ബ്രേയ്ക്കടുത്തുള്ള ഷാങ്കില്‍ ഗ്രാമം ഞെട്ടലില്‍ നിന്നും വിമുക്തമായിട്ടില്ല.ഏവര്‍ക്കും പ്രിയപ്പെട്ടവനായ ഡേവിഡ് സ്‌പെയിനിന്റെ ദാരുണമായ മരണത്തില്‍ കേഴുകയാണ് ഗ്രാമം.

50 യൂറോ കടം വാങ്ങിയതുമായി ബന്ധപ്പെട്ട വഴക്ക് കലാശിച്ചത് ഒരാളുടെ ജീവനെടുത്തുകൊണ്ട്. സെന്റ് സ്റ്റീഫന്‍സ് ഡേയില്‍ 50 യൂറോയുടെ പേരിലാണ് 26കാരനായ യുവാവിന് ജീവന്‍ നഷ്ടമായത്.
ഡബ്ലിനിലെ ഷാങ്കിലിലുള്ള കുടുംബ വീട്ടില്‍ നടത്തിയ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയാണ് രണ്ടു ചെറുപ്പക്കാര്‍ക്കു നേരെ ആക്രമണം ഉണ്ടായിത്. ഡേവിഡ് സ്‌പെയിന്‍ എന്ന 26കാരനാണ് അക്രമിയുടെ കുത്തുകൊണ്ട് കഴിഞ്ഞ ദിവസം മരിച്ചുവീണത്. ഡേവിഡിന്റെ സുഹൃത്തായ 22കാരന്‍ സീന്‍ ടര്‍നറിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.
സിഡ്‌നിയില്‍ നിന്നും 10 ആഴ്ച്ച മുന്‍പ് കുടുംബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാനെത്തിയതായിരുന്നു ഡേവിഡ്. പുതു വര്‍ഷത്തില്‍ കാനഡയിലേക്ക് പോയി അവിടെ ജോലിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് ആക്രമണത്തിനിരയാവേണ്ടി വന്നത്.
ആക്രമിക്കപ്പെടുന്ന സമയത്ത് ഡേവിഡിന്റെ കൂടെ ഉണ്ടായിരുന്ന സീന്‍ ടര്‍ണര്‍ ഐറിഷ് ബോക്‌സിംഗ് ചാംപ്യനാണ്. രണ്ടുപേരും ഡേവിഡിന്റെ കുടുംബവീട്ടില്‍ നടന്ന പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഡേവിഡിന്റെ വീട്ടില്‍ നിന്നും ഏകദേശം നൂറുവാര അകലെയായാണ് ഡേവിഡ് കുത്തുകൊണ്ടു വീണത്. സുഹൃത്തുക്കള്‍ ഓടിയെത്തി ഡേവിഡിന്റെ മാതാപിതാക്കളെ വിവരമറിയുക്കകയും ചെയ്തിരുന്നു. തുടര്‍ന്ന മാതാപിതാക്കളും എത്തിയിട്ടാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
ഷാങ്കിലിലുള്ള രാത്സാലാ പാര്‍ക്കിലുള്ള കുടുംബവീട്ടില്‍ വച്ചു നടന്ന ക്രിസ്തുമസ് പാര്‍ട്ടിക്കിടെ ഡേവിഡ് 30 വയസ്സു പ്രായമുള്ള ഒരാളുമായി വഴക്കിട്ടതായി സുഹൃത്തുക്കള്‍ പറയുന്നു. 50 യൂറോ കടം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇവര്‍ തമ്മില്‍ വഴക്കുനടന്നതെന്നാണ് പ്രാധമിക റിപ്പോര്‍ട്ട്. തുടര്‍ന്ന് മുപ്പതുകാരനായ ആള്‍ പാര്‍ട്ടിയില്‍ നിന്നും പെട്ടെന്ന് ഇറങ്ങി പോവുകയായിരുന്നു. അതിനു ശേഷമാണ് ഡേവിഡ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകാനായി ഇറങ്ങിയത്. ആക്രമണം നടന്നത് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.15ഓടെയാണ്. അപ്പോഴും ചില സുഹൃത്തുക്കള്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയിരുന്നില്ല.
ഡേവിഡിന്റെ ഒരു സുഹൃത്തിന് ഇവര്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന രീതിയിലുള്ള മെസേജ് ലഭിച്ചപ്പോഴാണ് സുഹൃത്തുക്കള്‍ സംഭവസ്ഥലത്തേക്ക് എത്തുന്നത്. അപ്പോഴേക്കും രണ്ടുപേരും കുത്തുകൊണ്ട് വീണുകഴിഞ്ഞിരുന്നു.
ഡേവിഡിന്റെ മാതാപിതാക്കള്‍ വന്നതിനു ശേഷമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. തങ്ങളുടെ മകന്‍ ക്രിസ്തുമസ് ആഘോഷിക്കാനായി കുറച്ചു മാസത്തെ ലീവിന് നാട്ടിലെത്തിയതായിരുന്നുവെന്ന് ഡേവിഡിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
ഡേവിഡിന് ആസ്‌ത്രേലിയ വലിയ ഇഷ്ടമായിരുന്നുവെന്നും എന്നാല്‍ ഇനി കാനഡയിലേക്ക് പോകാനാണ് ഡേവിഡ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ അതിന്റെ ഒരുക്കങ്ങള്‍ നടത്തുകയായിരുന്നുവെന്നും മാതാപിതാക്കള്‍ അറിയിച്ചു.
ആക്രമണത്തിന്റെ പേരില്‍ 30 വയസ്സുകാരനായി ആളെ ഗാര്‍ഡ അറസ്റ്റുചെയ്തിട്ടുണ്ട്. ഇയാള്‍ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെങ്കിലും സുഹൃത്തിന്റെ മൊബൈലിലേക്ക് വന്ന മെസേജും പാര്‍ട്ടിക്കിടെ വച്ചുണ്ടായ വഴക്കും ഇയാളെ സംശയത്തിന്റെ നിഴലിലാക്കുകയായിരുന്നു.
ഡേവിഡിന്റെ സഹോദരി ഇപ്പോഴും ആസ്‌ത്രേലിയയിലാണ്. സഹോദരന് സംഭവിച്ച അപകടത്തെക്കുറിച്ച് അറിഞ്ഞ് അവര്‍ തിരികെ അയര്‍ലണ്ടിലേക്ക് വന്നിട്ടുണ്ട്.
22കാരനായ ടര്‍ണര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ് എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. അറിയപ്പെടുന്ന ബോക്‌സിംഗ് ചാംപ്യന്‍ കൂടിയാണ് ടര്‍ണര്‍.
2013 ഐറിഷ് സീനിയര്‍ എലൈറ്റ് ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പിലെ വിജയിയാണ് ടര്‍ണര്‍.

Scroll To Top