Sunday December 11, 2016
Latest Updates

50 യൂറോയുടെ കള്ളനോട്ട് വ്യാപകമാവുന്നു , ഡബ്ലിനില്‍ 2 മില്യന്‍ യൂറോയുടെ കള്ളനോട്ട് പിടിച്ചു …ജാഗ്രതൈ ..

50 യൂറോയുടെ കള്ളനോട്ട് വ്യാപകമാവുന്നു , ഡബ്ലിനില്‍ 2 മില്യന്‍ യൂറോയുടെ കള്ളനോട്ട് പിടിച്ചു …ജാഗ്രതൈ ..

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ പല സ്ഥലങ്ങളിലും 50 യൂറോയുടെ കള്ളനോട്ടുകള്‍ വ്യാപകമാവുന്നതായി ഗാര്‍ഡയുടെ മുന്നറിയിപ്പ്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കള്ളനോട്ടുകള്‍ കൈയില്‍ വരാതിരിക്കാനുള്ള കരുതലുകളും ശ്രദ്ധയും ഉണ്ടായിരിക്കണമെന്നും ഗാര്‍ഡ അറിയിച്ചിട്ടുണ്ട്.pri michin

ഡബ്ലിനിലെ നോര്‍ത്ത് സര്‍ക്കുലര്‍ റോഡില്‍ നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലുള്ള കള്ളനോട്ടുകള്‍ വ്യാപകമായിരിക്കുന്നതായി തെളിവ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നോര്‍ത്ത് ഡബ്ലിനില്‍ അതിവിപുലമായ രീതിയിലുള്ള ഒരു കള്ളനോട്ടു നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കിയ ഗാര്‍ഡ നടത്തിയ തിരച്ചിലിനൊടുവിലാണ് അത്യന്താധുനീക സൗകര്യങ്ങളുള്ള പ്രിന്റിംഗ് മിഷനും ,അനുബന്ധ ഉപകരണങ്ങളും കണ്ടെത്തിയത്.
സംഭവസ്ഥലത്തു വച്ച് 2 മില്ല്യന്‍ യൂറോയോളം വരുന്ന കള്ളനോട്ടുകളാണ് പിടിച്ചെടുത്തതെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരാണ് അറസ്റ്റിലായത്.

സംശയകരമായ നോട്ടുകള്‍ കൈയില്‍ വന്നുപെട്ടാല്‍ പെട്ടെന്നു തന്നെ ഗാര്‍ഡയെ വിവരമറിയിക്കണമെന്ന് ഗാര്‍ഡ പ്രസ് ഓഫീസ് സൂപ്രണ്ട് ഡേവിഡ് ടെയ്‌ലര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

Scroll To Top