Wednesday April 26, 2017
Latest Updates

നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരജോലി ഉറപ്പാക്കുമെന്ന് എച്ച്എസ്ഇ,എത്രപേര്‍ ജോലിയ്ക്ക് കയറുമെന്ന് കണ്ടറിയണം

നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരജോലി ഉറപ്പാക്കുമെന്ന് എച്ച്എസ്ഇ,എത്രപേര്‍ ജോലിയ്ക്ക് കയറുമെന്ന് കണ്ടറിയണം

ഡബ്ലിന്‍:ഈ വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന എല്ലാ നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിരജോലി ഉറപ്പുവരുത്തുമെന്ന് ഹെല്‍ത്ത് സര്‍വീസ് എക്സിക്യുട്ടിവ് വ്യക്തമാക്കി. മതിയായ സ്റ്റാഫ് ഇല്ലാത്ത അവസ്ഥയ്ക്കുള്ള പരിഹാരമായാണ് എല്ലാവര്‍ക്കും ജോലി നല്‍കാനുള്ള അധികൃതരുടെ തീരുമാനം. തീരുമാനത്തെ ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍ സ്വാഗതം ചെയ്തു.

ജോലി ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരുന്ന ആഴ്ചകളില്‍ ഐഎന്‍എംഒ, ആരോഗ്യവകുപ്പ്, എച്ച്എസ്ഇ എന്നിവരുടെ പ്രതിനിധികള്‍ ആശുപത്രികള്‍ സന്ദര്‍ശിക്കും. ആശുപത്രികളില്‍ രോഗികളെ പരിചരിക്കാനായി മതിയായ നഴ്സുമാര്‍ ഇല്ലാത്ത അവസ്ഥയാണ് നിലവില്‍ അയര്‍ലണ്ടിലുള്ളത്.

Scroll To Top