Sunday December 11, 2016
Latest Updates

48 പമ്പുകളില്‍ വില്‍ക്കുന്ന പെട്രോളില്‍ മായം കണ്ടെത്തി,വാഹന ഉടമകള്‍ക്ക് ജാഗ്രത വേണമെന്ന് മന്ത്രി മൈക്കില്‍ നൂനന്‍ 

48 പമ്പുകളില്‍ വില്‍ക്കുന്ന പെട്രോളില്‍ മായം കണ്ടെത്തി,വാഹന ഉടമകള്‍ക്ക് ജാഗ്രത വേണമെന്ന് മന്ത്രി മൈക്കില്‍ നൂനന്‍ 

ഡബ്ലിന്‍: 48 പമ്പുകളില്‍ വില്‍ക്കുന്ന പെട്രോളില്‍ മായം കണ്ടെത്തി. മേയോ, റാസ്‌കോമണ്‍,ഗാല്‍വെ എന്നിവടങ്ങളിലെ പമ്പുകളില്‍ നിന്നാണ് മായം കണ്ടെത്തിയത്. ചില പമ്പുകളില്‍ പെട്രോളില്‍ മണ്ണെണ്ണ ചേര്‍ക്കുന്നതായും കണ്ടെത്തി. മന്ത്രി മൈക്കല്‍ നൂനന്‍ അറിയിച്ചതാണ് ഇക്കാര്യം. മേയോയിലെ പമ്പുകള്‍ക്കെതിരെയാണ് ഏറ്റവുമധികം പരാതി ലഭിച്ചത്. മേയോയില്‍ നിന്ന് മാത്രം പതിനഞ്ച് പരാതികള്‍ ലഭിച്ചു. റാസ്‌കോമണില്‍ നിന്ന് എട്ട് പരാതികളും ഗാല്‍വെയിലെ പമ്പുകള്‍ക്കെതിരെ 4 പരാതികളും ലഭിച്ചു. 

48 പമ്പുകളില്‍ മണ്ണെണ്ണ കലര്‍ത്തുന്നത് ഉള്‍പ്പെടെ വിവിധ തരം മാലിന്യങ്ങള്‍ കലര്‍ത്തുന്നതായി മന്ത്രി സ്ഥിരീകരിച്ചു. മായം കലര്‍ത്തുന്ന പമ്പുകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ഉള്‍പ്പെടെ നിയമനടപടികള്‍ കൈക്കൊല്ലുമെന്നും മൈക്കല്‍ നൂനന്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ മായം കലര്‍ത്തിയതായും ലൈസന്‍സ് നിബന്ധനകള ലംഘിച്ചതായും കണ്ടെത്തിയ 130 ഫില്ലിംഗ് സ്റ്റേഷനുകള്‍ അടച്ചു പൂട്ടിയതായി മന്ത്രി മൈക്കല്‍ നൂനന്‍ പറഞ്ഞു. 

വ്യാജ ഇന്ധനം കണ്ടെത്താന്‍ യുകെ കസ്റ്റംസ് ആന്‍ഡ് റവന്യൂ കണ്ടെത്തിയ ഫ്യുവല്‍ മാര്‍ക്കര്‍ കൂടുതല്‍ ഫലപ്രദമാണെന്ന് മന്ത്രി പറഞ്ഞു. ബ്രിട്ടനിലും അയര്‍ലണ്ടിലും ഈ ഫ്യുവല്‍ മാര്‍ക്കര്‍ അടുത്ത വര്‍ഷം നടപ്പിലാക്കിയേക്കും. വാഹനഗളില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ വാഹന ഉടമകള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു. മായം കണ്ടെത്തിയാല്‍ അക്കാര്യം റവന്യുവില്‍ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.

Scroll To Top