Wednesday December 07, 2016
Latest Updates

460 കേസുകളില്‍ പ്രതിയായ യുവതിക്ക് ഗാര്‍ഡയെ ആക്രമിച്ച കേസില്‍ 15 മാസം തടവ് ശിക്ഷ

460 കേസുകളില്‍ പ്രതിയായ യുവതിക്ക് ഗാര്‍ഡയെ ആക്രമിച്ച കേസില്‍ 15 മാസം തടവ് ശിക്ഷ

ഡബ്ലിന്‍: ഗാര്‍ഡയെ ആക്രമിച്ച യുവതിക്ക് 15 മാസം തടവ് ശിക്ഷ. ജെന്നിഫര്‍ ആംസ്‌ട്രോങ്ങ് എന്ന 38 കാരിയായ യുവതിക്കാണ് തടവ് ശിക്ഷ ലഭിച്ചത്. ഗാര്‍ഡയെ നിലത്ത് തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണു കേസ്. സ്ഥിരം കുറ്റവാളിയായ ജെന്നിഫറിനെതിരെ 460 കേസുകള്‍ നിലവിലുണ്ട്. ഇവര്‍ക്ക് സ്ഥിരമായി ഒരു മേല്‍വിലാസമില്ല. ഡബ്ലിനിലെ തെരുവുകളിലും ഷോപ്പിംഗ് സെന്ററുകളിലും
അലഞ്ഞു നടന്നു മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.

2013 നവംബര്‍ 23 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ജെന്നിഫറിനെ സഹായിക്കാന്‍ വന്ന വനിതാ ഗാര്‍ഡയെ തള്ളി
നിലത്തിട്ട ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ മറ്റൊരു കേസും ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജെന്നിഫറിന്റെ പേരിലുള്ള 460 കേസുകളില്‍ ഭൂരിപക്ഷവും മോഷണക്കേസുകളാണ്. പൊതുസ്ഥലത്ത് മദ്യപിച്ച് അടിപിടി ഉണ്ടാക്കിയ മറ്റനേകം കേസുകളും ഇവര്‍ക്കെതിരെയുണ്ട്.

ഗാര്‍ഡയെ മര്‍ദ്ദിച്ച സംഭവത്തില്‍ ജെന്നിഫര്‍ കോടതിയില്‍ മാപ്പ് പറഞ്ഞു. ജെന്നിഫര്‍ നേരത്തെ ഹെറോയിനും കൊക്കെയ്‌നും അടിമയായിരുന്നു. ഇവയില്‍ നിന്ന് മുക്തി നേടിയപ്പോള്‍ ഇവര്‍ മദ്യത്തിന്റെ അടിമയായി.

Scroll To Top