Tuesday December 06, 2016
Latest Updates

450 യൂറോയുടെ സണ്‍ ഗ്ലാസ് മോഷ്ടിച്ച യുവതിക്ക് 150 യൂറോ പിഴ

450 യൂറോയുടെ സണ്‍ ഗ്ലാസ് മോഷ്ടിച്ച യുവതിക്ക് 150 യൂറോ പിഴ

ഡബ്ലിന്‍: ബ്ലാഞ്ചാര്‍ഡ്‌സ് ടൌണിലെ ടികെ മാക്‌സില്‍ നിന്ന് നിന്ന് സണ്‍ ഗ്ലാസ് മോഷ്ടിച്ച യുവതിക്ക് 150 യൂറോ പിഴ. ബ്ലാഞ്ചാര്‍ഡ്‌സ് ടൌണ്‍ ജില്ല കോടതിയാണ് ശിക്ഷ വിധിച്ചത്. ഫൈന്‍ തുക ക്രംലിനിലെ കുട്ടികളുടെ ആശുപത്രിക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ദിന മട്രറ്റ് എന്ന 28 കാരിക്കാണ് പിഴ ശിക്ഷവിധിച്ചത്.

റൊമാനിയക്കാരിയായ ദിന അഞ്ചു ജോഡി സണ്‍ ഗ്ലാസുകളാണ് അടിച്ച് മാറ്റിയത്. കഴിഞ്ഞ ജൂലൈ 16 നാണ് മോഷണം നടത്തിയത്. റൊമാനിയയിലെ ബന്ധുക്കള്‍ക്ക് സമ്മാനം കൊടുക്കാനാണു യുവതി സണ്‍ ഗ്ലാസുകള്‍ അടിച്ച് മാറ്റിയത്. ലൂക്കാനിലെ റോസ്‌കോട്ട് അവന്യുവിലെ താമസക്കാരിയാണ്ശിക്ഷിക്കപ്പെട്ട യുവതി. 

450 യൂറോ വില വരുന്ന സണ്‍ ഗ്ലാസുകളാണ് യുവതി അടിച്ച് മാറ്റിയത്. ദിന കോടതിയില്‍ കുറ്റം സമ്മതിച്ചു. മോഷണം നടന്ന ഉടന്‍ തന്നെ ദിന പിടിക്കപ്പെട്ടിരുന്നു. സംശയം തോന്നി യുവതിയെ തടഞ്ഞു നിര്‍ത്തിയ ഷോപ്പ് ജീവനക്കാരാണ് സണ്‍ ഗ്ലാസുകള്‍ വീണ്ടെടുത്തത്. കടുത്ത ശിക്ഷ വിധിക്കുന്നത് ദിനയുടെ കരിയറിനെ ബാധിക്കുമെന്ന വാദം കണക്കിലെടുത്ത് ശിക്ഷ പിഴയില്‍ ഒതുക്കുകയായിരുന്നു

Scroll To Top