Sunday December 04, 2016
Latest Updates

43 % മോര്‍ട്ട്‌ഗേജുകളുടെയും പലിശമാത്ര കാലാവധി അവസാനിക്കുന്നു

43 % മോര്‍ട്ട്‌ഗേജുകളുടെയും പലിശമാത്ര കാലാവധി അവസാനിക്കുന്നു

ഗാല്‍വെ: അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് ബാധ്യത ഉള്ളവര്‍ക്ക് ഇടിത്തീയായി പലിശമാത്ര കാലാവധി അവസാനിക്കുന്നു. ലോണ്‍ ബാധ്യതയുടെ പലിശ മാത്രം അടയ്ക്കാന്‍ അനുവദിക്കുന്ന കാലയളവാണ് അവസാനിക്കുന്നത്. നിലവിലുള്ള 40 ശതമാനത്തിലധികം ലോണുകളുടെയും പലിശമാത്ര കാലാവധി അടുത്ത രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകും. സെന്‍ട്രല്‍ ബാങ്ക് ആണ് ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. സെന്‍ട്രല്‍ ബാങ്ക് പുറത്ത് വിട്ട കണക്ക് പ്രകാരം 43 ശതമാനം ലോണുകളുടെ പലിശമാത്ര കാലാവധി വരുന്ന 24 മാസങ്ങള്‍ക്കകം അവസാനിക്കും. വരുന്ന മാസങ്ങളില്‍ തന്നെ ലോണുകളുടെ പലിശമാത്ര കാലാവധി പൂര്‍ത്തിയാകാന്‍ തുടങ്ങും. 

പലിശമാത്ര കാലാവധി കഴിയുന്നതോടെ മോര്‍ട്ട്‌ഗേജ് അടവ് വര്‍ദ്ധിക്കും. ഇതോടെ മിക്കവരും സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് എത്ര പേര്‍ക്ക് വര്‍ദ്ധിക്കുന്ന മോര്‍ട്ട്‌ഗേജ് അധിക സാമ്പത്തിക ബാധ്യത താങ്ങാനാകുമെന്ന് വ്യക്തമല്ല. പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം 21,500 പേരുടെ മോര്‍ട്ട്‌ഗേജ് അടവ് വര്‍ദ്ധിക്കും. പലിശമാത്ര കാലാവധി കഴിയുന്നതോടെ പെന്‍ഷണര്‍മാരാകും ഏറ്റവുമധികം പ്രതിസന്ധിയിലാകുന്ന വിഭാഗം. മോര്‍ട്ട്‌ഗേജിനെ ആശ്രയിച്ച് ഒന്നിലധികം പ്രോപ്പര്‍ട്ടികള്‍ വാങ്ങിയവരും സാമ്പത്തികമായി പ്രതിസന്ധിയിലാകും. 

2005 മുതല്‍ 2008 വരെയുള്ള കാലയളവില്‍ അനുവദിച്ച മോര്‍ട്ട്‌ഗേജുകളുടെയാണ് പലിശമാത്ര കാലാവധി കഴിയുന്നത്. പലിശമാത്ര കാലാവധി കഴിയുന്നതോടെ വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ ടൈം ബോംബ് എന്നാണ് മോര്‍ട്ട്‌ഗേജ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഡയറക്ടര്‍ ഡേവിഡ് ഹാള്‍ വിശേഷിപ്പിച്ചത്. വീടുകള്‍ ഏറ്റെടുത്ത് വീണ്ടും വിതരണം ചെയ്യാതെ ബാങ്കുകള്‍ കൃത്രിമ വില വര്‍ദ്ധനവ് സൃഷ്ടിച്ചുവെന്നും ഹാള്‍ കുറ്റപ്പെടുത്തി

Scroll To Top