Monday December 05, 2016
Latest Updates

42 പന്തില്‍ 118 റണ്‍സ്; തകര്‍പ്പന്‍ ബാറ്റിംഗുമായി സച്ചിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍

42 പന്തില്‍ 118 റണ്‍സ്; തകര്‍പ്പന്‍ ബാറ്റിംഗുമായി സച്ചിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പാതയില്‍ തന്നെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറും. സ്മാഷ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ 16 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗം സെമിഫൈനലില്‍ ധീരുഭായ് അംബാനി സ്‌കൂളിനുവേണ്ടി കളിച്ച അര്‍ജുന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം കാണികള്‍ക്ക് ആവേശമായി. 42 പന്തില്‍ 118 റണ്‍സാണ് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ നേടിയത്.

അച്ഛന്റെ പേരില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വച്ചത് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. മകന്‍ ബാറ്റ് ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സച്ചിന്‍ തന്നെയാണ് മകന്റെ പ്രതിഭ ലോകത്തെ അറിയിച്ചത്. അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ടീം സെമിയില്‍ പരാജയപ്പെട്ടു പുറത്തായി. അണ്ടര്‍ 16 (ആണ്‍ പെണ്‍), അണ്ടര്‍ 13 വിഭാഗങ്ങളിലായിരുന്നു ടൂര്‍ണമെന്റ്.

Scroll To Top