Sunday December 04, 2016
Latest Updates

400 ദശലക്ഷം യുറോ വിലമതിക്കുന്ന വെറ്റ്‌ഗേറ്റിലെ ബോര്‍ഡ് ഗ്യാസ്പ്ലാന്റ് ചുളുവിലക്ക് വിറ്റു; ന്യായീകരണവുമായി അധികൃതര്‍

400 ദശലക്ഷം യുറോ വിലമതിക്കുന്ന വെറ്റ്‌ഗേറ്റിലെ ബോര്‍ഡ് ഗ്യാസ്പ്ലാന്റ് ചുളുവിലക്ക് വിറ്റു; ന്യായീകരണവുമായി അധികൃതര്‍

ഡബ്ലിന്‍: നാലു വര്‍ഷം മാത്രം പഴക്കമുള്ള വൈറ്റ്‌ഗേറ്റിലെ പ്ലാന്റ് വില്‍ക്കാന്‍ എടുത്ത തീരുമാനത്തെ ന്യായീകരിച്ച് ബോര്‍ഡ് ഗ്യാസ് അധികൃതര്‍ രംഗത്ത്. 400 മില്യണ്‍ യൂറോ മൂല്യം കണക്കാക്കപ്പെടുന്ന 680,000 ഉപഭോക്താക്കളുള്ള പ്ലാന്റ് 129 ദശലക്ഷം യൂറോയ്ക്കാണ് കമ്പനി സെന്‍ട്രിക്കയ്ക്കാണ് വില്‍ക്കുന്നത്. വൈദ്യൂതി നിര്‍മ്മാണ ചെലവ് കുതിച്ചുയര്‍ന്നതും സാമ്പത്തിക മാന്ദ്യ കാലത്ത് ചെലവ് കുറഞ്ഞതുമാണ് വില്‍പ്പനയിലേക്ക് നയിക്കാനുണ്ടായ സാഹചര്യമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.

ഗ്യാസ് ഉപയോഗിച്ചുള്ള വൈറ്റ്‌ഗേറ്റ് പ്ലാന്റ് തുറന്നതോടെ കല്‍ക്കരി ഉപയോഗിച്ചിരുന്ന ഇഎസ്ബിയുടെ മണി പോയിന്റ് പവര്‍ പ്പ്‌ലാന്റിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ബോര്‍ഡ് ഗ്യാസ് എനര്‍ജിയുടെ വൈറ്റ് ഗേറ്റ് 129 ദശലക്ഷം യുറോയ്ക്ക് വാങ്ങാനൊരുങ്ങുകയാണെന്ന് ഈ ആഴ്ചയാണ് സെന്‍ട്രിക്ക വ്യക്തമാക്കിയത്. 680,000 ഉപയോക്തക്കളെയും ഇതോടെ സെന്‍ട്രിക്ക സ്വന്തമാക്കും. ഇതിലെ 21 ദശലക്ഷം യുറോ മൂന്ന് വര്‍ഷത്തെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചായിരിക്കും. സെന്‍ട്രിക്ക നയിക്കുന്ന കണ്‍സോര്‍ഷ്യം ബ്രൂക്ക്ഫീല്‍ഡിലെ കാറ്റ് ബിസിനസുമായി ബന്ധപ്പെട്ട 200 ദശലക്ഷം യുറോ, ഫേമസിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 200 ദശലക്ഷം യുറോ ഉള്‍പ്പെടെ മൊത്തം 1.1 ബി്‌ല്യണ്‍ യൂറോയുടെതാണ് കരാര്‍.

അതേസമയം ഇത് തീരെ വില കുറഞ്ഞ കരാറായി പോയെന്നാണ് വിപണി വിദഗ്ദ്ധരുടെ വിമര്‍ശനം. ഉപഭോക്താക്കളുടെ എണ്ണവും വൈറ്റ്‌ഗേറ്റിനും ഒരുമിച്ച് 400 ദശലക്ഷം യുറോയാണ് ഇവര്‍ വിലമതിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ആധുനികമായ പവര്‍ പ്ലാന്‍്‌റാണെന്നും അതിന് മാത്രം 240 ദശലക്ഷം യുറോ വിലമതിക്കുമെന്നുമാണ് ചിലര്‍ വിലയിരുത്തുന്നത്. ഉപയോക്താക്കള്‍ക്ക് ഒരാള്‍ക്ക് 160 യൂറോ വിലമതിച്ചാല്‍ പോലും 350 ദശലക്ഷം യൂറോ വരുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ പ്ലാന്‍്‌റിനും ഉപഭോക്താക്കള്‍ക്കും കൂടി 150 ദശലക്ഷം യൂറോ മാത്രമാണ് വില മതിക്കുന്നതെന്നും കിട്ടാവുന്നതില്‍ ഏറ്റവും മാക്‌സിമം മൂല്യമാണ് സെന്‍ട്രിക്ക നടത്തിയിരിക്കുന്നതെന്നും വൈറ്റ്മാന്‍ ഹോവാര്‍ഡ് ലണ്ടനിലെ യൂട്ടിലിറ്റി അനലിസ്റ്റുകള്‍ പറയുന്നു.

Scroll To Top