Friday December 09, 2016
Latest Updates

400 ഏക്കര്‍ ചെറിവുഡ് സൈറ്റ് 200 മില്യന്‍ യൂറോയ്ക്ക് വില്‍പ്പനയ്ക്ക്

400 ഏക്കര്‍ ചെറിവുഡ് സൈറ്റ് 200 മില്യന്‍ യൂറോയ്ക്ക് വില്‍പ്പനയ്ക്ക്

ഡബ്ലിന്‍: സൌത്ത് ഡബ്ലിനിലെ ചെറിവുഡ് സൈറ്റ് വില്‍പ്പനയ്ക്ക്. 400 ഏക്കര്‍ ഭൂമിയാണ് ചെറിവുഡില്‍ ഉള്ളത്. അതായത് ലണ്ടനിലെ ഹൈഡ് പാര്‍ക്കിനേക്കാള്‍ വലുതാണെന്ന് സാരം. പ്രമുഖ പ്രോപ്പര്‍ട്ടി ഏജന്റുമാരായ സവില്‍സ് ആണ് ഈ ഭൂമി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. 200 മില്യന്‍ യൂറോയാണ് വില. ഡബ്ലിന്‍ നഗരപ്രാന്തത്തിലെ അതിവേഗം വികസനം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് ചെറിവുഡ്. അടുത്ത പത്ത് മുതല്‍ 15 വര്‍ഷത്തിനകം വാന്‍ വികസനക്കുതിപ്പിലേക്ക് നീങ്ങുന്ന സ്ഥലങ്ങളുടെ പട്ടികയിലാണ് ചെറിവുഡ് സൈറ്റുമുള്ളത്. 

ഗതാഗത സൌകര്യവും ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൗകര്യങ്ങളും ഈ മേഖലയിലുണ്ട്. വരുന്ന പത്ത് വര്‍ഷത്തിനകം ഡബ്ലിന്‍ വരാന്‍ പോകുന്ന വികസനത്തിന്റെ പ്രധാന കേന്ദ്രമായിരിക്കും ഈ ചെറിവുഡ് സൈറ്റ്. ഐറിഷ് സമ്പദ്ഘടനയ്ക്ക് തന്നെ ഉണര്‍വേകുന്ന പദ്ധതികള്‍ക്ക് അനുയോജ്യമായ സ്ഥലമാണ് ചെറിവുഡ് എന്ന് സവില്‍സ് പറഞ്ഞു. 3,836 ഓളം വീടുകള്‍ നിര്‍മ്മിക്കാനും ഈ സ്ഥലം അനുയോജ്യമാണ്

Scroll To Top