Wednesday December 07, 2016
Latest Updates

40 ശതമാനം ഡിസ്‌കൌണ്ട് !:വ്യാജ കൂപ്പണുകളില്‍ വഞ്ചിതരാവരുതെന്ന് ആല്‍ഡി 

40 ശതമാനം ഡിസ്‌കൌണ്ട് !:വ്യാജ കൂപ്പണുകളില്‍ വഞ്ചിതരാവരുതെന്ന് ആല്‍ഡി 

ഡബ്ലിന്‍:മുന്‍നിര സുപ്പര്‍മാര്‍ക്കറ്റായ ആല്‍ഡിയുടെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെയും ഇമെയില്‍ വഴിയും പ്രചരിക്കുന്ന വ്യാജ കൂപ്പണുകളില്‍പ്പെട്ട് ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടരുതെന്ന് കമ്പനിയുടെ മുന്നറിയിപ്പ്. ആല്‍ഡിയുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന 40 ശതമാനം മണിഓഫ് നല്കുന്ന വ്യാജ കൂപ്പണുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഈ ആഴ്ച അവസാനം 100 യൂറോയുടെ പര്‍ച്ചേസിന് 20 ശതമാനം മണിഓഫ് നല്കുന്ന വൗച്ചറുകള്‍ മാത്രമാണ് നിലവില്‍ നല്കുന്നുള്ളുവെന്ന് ആല്‍ഡി അധികൃതര്‍ അറിയിച്ചു. 

വ്യാജ കൂപ്പണുകള്‍ സ്വന്തമാക്കി കബളിപ്പിക്കപ്പെട്ടാല്‍ യാതൊരുകാരണവശാലും കമ്പനി നിയമപരമായി ഉത്തരവാദികളായിരിക്കില്ലെന്നും അറിയിച്ചു. ജര്‍മ്മന്‍ റീട്ടെയിലറായ ആല്‍ഡി ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

Scroll To Top