Tuesday December 06, 2016
Latest Updates

40കളിലെ കഷണ്ടി ക്യാന്‍സര്‍ ലക്ഷണമാകാമെന്ന് ഗവേഷകര്‍

40കളിലെ കഷണ്ടി ക്യാന്‍സര്‍ ലക്ഷണമാകാമെന്ന് ഗവേഷകര്‍

കഷണ്ടി ഇത്രനാളും ഒരു സൌന്ദര്യ പ്രശനമായാണ് കരുതി പോന്നിരുന്നത്. എന്നാല്‍ കഷണ്ടി വെറും സൌന്ദര്യ പ്രശ്‌നം മാത്രമല്ല ഒരു രോഗലക്ഷണം കൂടിയാണെന്ന് ഗവേഷകര്‍. 40 നും 45 വയസിനും ഇടയ്ക്ക് കഷണ്ടി ബാധിക്കുന്നത് പ്രോസ്‌ട്രേറ്റ് ക്യാന്‍സറിന്റെ ലക്ഷണമാകാമെന്ന് ക്യാന്‍സര്‍ ഗവേഷകര്‍. 40 കളിലെ കഷണ്ടിയും ക്യാന്‍സറും തമ്മില്‍ ശക്തമായ അഭേദ്യമായ ബന്ധമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

40 കളില്‍ കഷണ്ടി ബാധിക്കുന്നവരില്‍ പിന്നീട് പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. പ്രധാനമായും തലയുടെ മുന്‍ വശത്തെ കഷണ്ടി ബാധിച്ചവരിലാണ് ക്യാന്‍സര്‍ സാധ്യത കണ്ടെത്തിയത്. 40 കളില്‍ കഷണ്ടി ബാധിച്ചവരില്‍ സമപ്രായക്കാരെക്കാള്‍ ക്യാന്‍സര്‍ സാധ്യത 40 ശതമാനം കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.

എന്നാല്‍ ഇതിന്റെ കാരണമോ പ്രതിരോധ മാര്‍ഗങ്ങളോ ക്യാന്‍സര്‍ ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ വിശദമായ പഠനത്തിന് ശേഷമേ ഇത് സംബന്ധിച്ച കൂടുതല്‍ സ്ഥിരീകരണം സാധ്യമാകൂ എന്ന് ഗവേഷകര്‍ വ്യക്തമാക്കി. ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പൂര്ണ്ണമായ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Scroll To Top