Saturday January 21, 2017
Latest Updates

ഇംഗ്ലണ്ടില്‍ കൗമാരക്കാരായ ഇരട്ടക്കുട്ടികളടക്കം നാലംഗ മലയാളി കുടുംബം മരിച്ച നിലയില്‍ കാണപ്പെട്ടു

ഇംഗ്ലണ്ടില്‍ കൗമാരക്കാരായ ഇരട്ടക്കുട്ടികളടക്കം നാലംഗ മലയാളി കുടുംബം മരിച്ച നിലയില്‍ കാണപ്പെട്ടു

ലണ്ടന്‍: റോഫോര്‍ഡ് നിവാസികളായ അമ്മയും മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍. തൃശൂര്‍ കോലാഴി പുല്ലറക്കാട്ടില്‍ രതീഷിന്റെ ഭാര്യ ഷിജി (38), പതിമൂന്നു വയസുള്ള ഇരട്ടക്കുട്ടികളായ നേഹ, നിയ എന്നിവരെയാണ് താമസിക്കുന്ന ഫ്‌ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തെ തുടര്‍ന്ന് കാണാതായ രതീഷിനെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസ് അറിയിച്ചു.lo nk
രതീഷ് ഇവിടെ ഒരു നഴ്‌സിംഗ് ഹോമില്‍ കെയററായിട്ടു ജോലി ചെയ്യുകയായിരുന്നു. ലണ്ടനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സോഷ്യല്‍ വര്‍ക്കറായിരുന്നു മരിച്ച ഷിജി.
സ്‌കൂള്‍ കുട്ടികളായ നേഹയും നിയയും രണ്ടു ദിവസമായി സ്‌കൂളില്‍ എത്താതിരുന്നതിനാല്‍ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇവരുടെ മരണവിവരം പുറത്തറിയുന്നത്. പോലീസാണ് നാട്ടിലെ ബന്ധുക്കളെയും മറ്റും മരണ വിവരം അറിയിക്കുന്നത്.
മറ്റൊരു സ്ഥലത്തുനിന്നും കുറച്ചു നാളുകള്‍ക്കു മുമ്പാണ് രതീഷും കുടുംബവും റോംഫോറഡിലേക്ക് താമസിക്കാനെത്തിയത്. അതിനാല്‍തന്നെ അവിടുത്തെ നാട്ടുകാര്‍ക്ക് ഇവരെക്കുറിച്ച് അധികമൊന്നും അറിയില്ല. ഇവര്‍ മുമ്പു എവിടെയാണ് താമസിച്ചിരുന്നതെന്നും മരണകാരണത്തെക്കുറിച്ചും വിശദമായി അന്വേഷണം നടന്നുവരികയാണ്.കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ ബഹളം ഉണ്ടായതിനെ തുടര്‍ന്ന് പോലിസ് എത്തിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
കലാകാരികളും നര്‍ത്തകരുമായ ഇരട്ടകളുടെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ബ്രിട്ടനിലെ മലയാളികള്‍.പഠനത്തിലും സമര്‍ഥരായിരുന്ന ഇവര്‍ ഈസ്റ്റ് ലണ്ടനിലെ മിക്ക മലയാളി പരിപാടികളിലും സാന്നിദ്ധ്യമറിയിച്ചിരുന്നു.

Scroll To Top