Saturday December 10, 2016
Latest Updates

4.55 ലിറ്റര്‍ ഡീസല്‍ ഉപയോഗിച്ച് ഡബ്ലിനില്‍ നിന്ന് ഗാല്‍വെയില്‍ പോയി തിരികെ വരാനാകുമോ?

4.55 ലിറ്റര്‍ ഡീസല്‍ ഉപയോഗിച്ച് ഡബ്ലിനില്‍ നിന്ന് ഗാല്‍വെയില്‍ പോയി തിരികെ വരാനാകുമോ?

ഡബ്ലിന്‍: 4.55 ലിറ്റര്‍ ഡീസല്‍ ഉപയോഗിച്ച് ഡബ്ലിനില്‍ നിന്ന് ഗാല്‍വെയില്‍ തിരികെ വരാനാകുമോ? സാധിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഡബ്ലിനില്‍ നിന്ന് ഗാല്‍വെയിലേക്കും തിരിച്ചും ഒരു ഗാലന്‍ ഡീസല്‍ (4.55) ലിറ്റര്‍ ഡീസലില്‍ പോയി വരാനാകുമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. വോക്‌സ്‌വാഗണ്‍ എക്‌സ്എല്‍1 എന്ന കാറാണ് ഇത്രയും ഇന്ധന ക്ഷമത വാഗ്ദാനം ചെയ്യുന്നത്.208 കിലോ മീറ്ററാണ് ഡബ്ലിനില്‍ നിന്നും ഗാല്‍വേയ്ക്കുള്ളത് 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡബ്ലിനില്‍ നിന്നുള്ള ഒരാള്‍ വോക്‌സ്‌വാഗണ്‍ എക്‌സ്എല്‍1ന്റെ ഇന്ധന ക്ഷമത പരിശോധിക്കുന്നതിന് ഡബ്ലിനില്‍ നിന്ന് ഗാല്‍വെയിലേക്ക് യാത്ര ചെയ്തത്. സാധാരണ ബൈക്ക് പോലും വോക്‌സ്‌വാഗണ്‍ കാറിനേക്കാള്‍ ഇന്ധനം ചെലവഴിക്കുന്നു. ഈ സാഹചര്യത്തില്‍ ഏറ്റവും ലാഭകരമായി യാത്ര ചെയ്യാവുന്നത് കാറില്‍ തന്നെയാണെന്നു ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 

രണ്ടു സീറ്റ് വാഹനമാണ് വോക്‌സ്‌വാഗണ്‍ എക്‌സ്എല്‍1. ഇതില്‍ ഡ്രൈവര്‍ സീറ്റിന് മാത്രമേ എയര്‍ ബാഗുള്ളൂ. ഡ്രൈവര്‍ സീറ്റിന് അല്‍പ്പം പിന്നിലായാണ് പാസഞ്ചര്‍ സീറ്റ് ഘടിപ്പിച്ചിരിക്കുന്നത്.

Scroll To Top