Sunday December 04, 2016
Latest Updates

37 കിലോമീറ്റര്‍ മൈലേജുമായി മാരുതിയുടെ ആള്‍ട്ടോ വരുന്നു

37 കിലോമീറ്റര്‍ മൈലേജുമായി മാരുതിയുടെ ആള്‍ട്ടോ വരുന്നു

ഒരു കാറിന് 37 കിലോമീറ്റര്‍ മൈലേജ് കിട്ടുമെങ്കിലോ… സംശയിക്കണ്ട, മാരുതിയുടെ പുതിയ വാഗ്ദാനമാണിത്. മാരുതിയുടെ പുതിയ ആള്‍ട്ടോ മോഡലിന് 37 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കാറിന് 3.25 ലക്ഷം രൂപയായിരിക്കും വിലയെന്നാണ് സൂചന.

ആള്‍ട്ടോ 800 ഉം വാഗണറും ഒത്തു ചേരുന്ന ഡിസൈനാണ് പുതിയ കാറിന്. പിറകുവശത്തെ ചാരക്കളറാണ് മറ്റൊരു പ്രത്യേകത. അഞ്ചു ഗിയര്‍, പവര്‍ സ്റ്റിയറിങ്, അലോയ് വീലുകള്‍, പവര്‍ വിന്‍ഡോസ് തുടങ്ങിയ സൗകര്യങ്ങളും ആള്‍ട്ടോ 658ലുണ്ട്. സീറ്റിങ് കപ്പാസിറ്റി  നാല് ആയിരിക്കും.

പെട്രോള്‍ ടാങ്ക് കപ്പാസിറ്റി 27 ലിറ്ററാണ്. അതേസമയം പഴയ ആള്‍ട്ടോയുടെ ശ്രേണിയില്‍ പെട്ടതാണോ പുതിയ തലമുറയാണോ ആള്‍ട്ടോ 658 എന്ന് മാരുതി വ്യക്തമാക്കിയിട്ടില്ല.

Scroll To Top