Monday December 05, 2016
Latest Updates

യമനില്‍ നിന്നുള്ള 352 ഇന്ത്യക്കാര്‍ കൂടി നെടുമ്പാശ്ശേരിയിലെത്തി

യമനില്‍ നിന്നുള്ള 352 ഇന്ത്യക്കാര്‍ കൂടി നെടുമ്പാശ്ശേരിയിലെത്തി

യമനിലെ തിബൂത്തി വിമാനത്താവളത്തില്‍ നിന്നും 352 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയിലെത്തി. സംഘര്‍ഷ ഭൂമിയില്‍ നിന്നും ഇന്ത്യക്കാരുമായി നെടുമ്പാശ്ശേരിയിലെത്തുന്ന നാലാമത്തെ വിമാനമാണിത്. മലയാളികളെയും കര്‍ണ്ണാടക,തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും ഇറക്കിയ ശേഷം വിമാനം മുംബൈയിലേക്ക് പറന്നു.

മടങ്ങിയെത്തിയവരെ വീടുകളില്‍ എത്തിക്കാന്‍ മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകളും മറ്റു നാല് ചെറുവാഹനങ്ങളും സജ്ജമായിരുന്നു. ഇവര്‍ക്ക് വഴിച്ചെലവിനായി രണ്ടായിരം രൂപ വീതം നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്കില്‍ നിന്നും നല്‍കി.

അഞ്ചു ദിവസത്തിനകം വിദേശികള്‍ രാജ്യം വിട്ടു പോകണമെന്ന് യമന്‍ സര്‍ക്കാര്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പല സ്ഥലങ്ങളിലും സൈന്യവും ഹൂതികളും തമ്മില്‍ കരയുദ്ധം ആരംഭിച്ചതായി തിരിച്ചെത്തിയവര്‍ പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ കരയുദ്ധം രൂക്ഷമാകാനാണ് സാധ്യത. സനായില്‍ നിന്നും വിമാനത്തില്‍ പുറപ്പെടുമ്പോള്‍ യമന്‍ നേവി വിമാനത്താവളം തകര്‍ന്നു കിടക്കുന്നതായി വിമാനത്തിലിരുന്ന് കണ്ടതായി ഇന്നലെ മടങ്ങിയെത്തിയവര്‍ പറഞ്ഞു.

ഹുദൈദയില്‍ നിന്നും 300 ഇന്ത്യക്കാരെയും വഹിച്ച് ഒരു കപ്പല്‍ ഇന്നലെ വൈകിട്ടോടെ തിബൂത്തിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.വൈകിട്ടോടെ മറ്റൊരു യാത്രാ കപ്പല്‍ കൂടി ഇവിടെ എത്തിയിരുന്നു. ഇതില്‍ 1100 പേരെ കൂടി തിബൂത്തിയില്‍ എത്തിക്കും .

 

Scroll To Top