Tuesday December 06, 2016
Latest Updates

പ്രവാസികള്‍ തിരികെ നാട്ടിലെത്തിയാല്‍ 30% ടാക്സ് ഇളവ് നല്‍കാമെന്ന് സര്‍ക്കാര്‍

പ്രവാസികള്‍ തിരികെ നാട്ടിലെത്തിയാല്‍ 30% ടാക്സ് ഇളവ് നല്‍കാമെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍ :രാജ്യത്തിനു പുറത്ത് താമസിച്ച് ജോലി ചെയ്യുന്നവര്‍ തിരികെ നാട്ടിലെത്തി ജോലി ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍ അവര്‍ക്ക് 30% ടാക്സ് ഇളവ് നല്‍കാമെന്ന് സര്‍ക്കാര്‍. രാജ്യം വിട്ടു പോയ ഐറിഷുകാരും തിരിച്ചെത്തിക്കുകയാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തടക്കം പ്രതിസന്ധികളിലൂടെ കടന്നുപോയി രാജ്യത്തിനു വേണ്ടി ഇവിടെ ജോലി ചെയ്തവരെ ഈ വിവാദ പദ്ധതി സര്‍ക്കാരിനെതിരാക്കിയിരിക്കുകയാണ്.

മെഡിസിന്‍, സയന്‍സ്, ഐടി, ഫിനാന്‍സ് മേഖലകളില്‍ വിദേശത്ത് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത്തരം ആളുകള്‍ 75,000 യൂറോയിലേറെയാണ് മാസം സമ്പാദിക്കുന്നത്. ഇവര്‍ തിരിച്ചെത്തുന്നതോടെ അഞ്ചു വര്‍ഷം വരെ ടാക്സ് ഇളവ് നല്‍കാനാണ് തീരുമാനം.

അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലാകും പദ്ധതി സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുക. രാജ്യത്ത് തിരിച്ചെത്തി കമ്പനി ഷെയറുകള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ടാക്സ് ഇന്‍സന്റീവ് നല്‍കാനും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്.

Scroll To Top