Monday December 05, 2016
Latest Updates

3000 ചതുരശ്ര അടി വലുപ്പമുള്ള വീടുകള്‍ക്കും കാറുകള്‍ക്കും ഇനി ആഡംബര നികുതി

3000 ചതുരശ്ര അടി വലുപ്പമുള്ള വീടുകള്‍ക്കും കാറുകള്‍ക്കും ഇനി ആഡംബര നികുതി

തിരുവനന്തപുരം: പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ വെള്ളക്കരം കുറയ്ക്കാന്‍ തീരുമാനിച്ചു. 1500 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവരെ നികുതി വര്‍ധനയില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനിച്ചത്. ഇന്ന് കൂടിയ മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. നേരത്തെ 10,000 ലിറ്റര്‍ ആയിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. ഇതോടെ എട്ട് ലക്ഷം ഉപഭോക്താക്കള്‍ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാകും. വെള്ളക്കരം വര്‍ധിപ്പിച്ചത് കുറയ്ക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടിരുന്നു. അതേസമയം.

അതേസമയം ആഡംബര വീടുകള്‍ക്ക് നികുതി പ്രഖ്യാപിച്ചതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്തും. 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ഫ്‌ലാറ്റുകള്‍ക്കും അധിക നികുതി ഉണ്ടാകും. 20 ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്കും ആഡംബര നികുതി ഏര്‍പ്പെടുത്തും.

Scroll To Top