Thursday October 18, 2018
Latest Updates

3000 യൂറോ ഉദാര സംഭാവനയായി സര്‍ക്കാര്‍ വക പ്രോത്സാഹനം ? ,അയര്‍ലണ്ടില്‍ വീട് വാങ്ങാനായി നിക്ഷേപ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് വിഹിതം നല്‍കാനൊരുങ്ങി സര്‍ക്കാര്‍ 

3000 യൂറോ ഉദാര സംഭാവനയായി സര്‍ക്കാര്‍ വക പ്രോത്സാഹനം ? ,അയര്‍ലണ്ടില്‍ വീട് വാങ്ങാനായി നിക്ഷേപ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് വിഹിതം നല്‍കാനൊരുങ്ങി സര്‍ക്കാര്‍ 

ഡബ്ലിന്‍ :വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കാന്‍ ബജറ്റില്‍ പദ്ധതിയൊരുങ്ങുന്നു.പുതിയ ആദ്യ തവണ വീട് വാങ്ങുന്നവരെ സഹായിക്കാനുള്ള നിക്ഷേപ പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ഇത് പ്രകാരം വീട് വാങ്ങാന്‍ ആഗ്രഹിച്ചു നിക്ഷേപത്തിനായി തുറക്കുന്ന സേവിംഗ്സ് അക്കൗണ്ടിലേക്ക് ഗവണ്‍മെന്റില്‍ നിന്നുള്ള ഉദാര സംഭാവനയും ലഭിക്കും. 200 പൗണ്ട് നിക്ഷേപിക്കുമ്പോള്‍ സര്‍ക്കാര്‍ 50 പൗണ്ട് സംഭാവനയായി നല്‍കുന്ന ഒരു പദ്ധതി ഹെല്‍പ്പ് ടു ബൈ ഐഎസ്എ എ ബ്രിട്ടണില്‍ നിലവിലുണ്ടായിരുന്നു. 12000 പൗണ്ട് അതിലൂടെ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് 3,000 പൗണ്ട് സമ്പാദിക്കാനാവും

തതുല്യമായ ഒരു പദ്ധതിയാണ് അയര്‍ലണ്ടിലെ സര്‍ക്കാരും ലക്ഷ്യമിടുന്നതെന്നാണ് സൂചനകള്‍.

മോര്‍ട്ട്ഗേജ് ഡെപ്പോസിറ്റിലെ ആളുകളെ സഹായിക്കാന്‍ ലക്ഷ്യം വെച്ചുള്ള സേവിംഗ്സ് സ്‌കീം ഈ വര്‍ഷത്തെ ബജറ്റില്‍ പരിഗണിക്കുമെന്നാണ് കരുതുന്നത്.നിക്ഷേപകര്‍ വീടു വാങ്ങുന്ന വേളയില്‍ സര്‍ക്കാര്‍ വിഹിതവും അക്കൗണ്ടിലെത്തുന്ന വിധമാണ് പദ്ധതി പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഭവനരഹിതര്‍ക്ക് ഏറെ പ്രതീക്ഷാദായകമായ ഈ പദ്ധതി ബജറ്റിലുണ്ടാകുമെന്ന വാര്‍ത്ത ഫെനഗെലും ഫിനെ ഫെയിലിലും സ്ഥിരീകരിച്ചിട്ടുണ്ട്. ധനമന്ത്രി പാസ്‌കല്‍ ഡോനഗ് തന്നെയാണ് പദ്ധതിയുടെ ചുമതലക്കാരന്‍.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top