Wednesday December 07, 2016
Latest Updates

300 ഗാര്‍ഡ ജോലിക്ക് 20000 അപേക്ഷകര്‍ !

300 ഗാര്‍ഡ ജോലിക്ക് 20000 അപേക്ഷകര്‍ !

ഡബ്ലിന്‍ :ഗാര്‍ഡയില്‍ നിലവിലുള്ള ഒഴിവുകളിലെയ്ക്കുള്ള അപേക്ഷകളുടെ പ്രവാഹം തുടരുന്നു. 2009നു ശേഷം നടത്തുന്ന ആദ്യത്തെ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷയായിരുന്നു കഴിഞ്ഞ ഡിസംബറില്‍ ക്ഷണിച്ചിരുന്നത്.
റിക്രൂട്‌മെന്റ് കാംപെയ്ന്‍ ആരംഭിച്ചത് ഡിസംബര്‍ 12നാണ്. 28ദിവസങ്ങള്‍ പൂര്‍ത്തിയാവും മുന്‍പ് തന്നെ അപേക്ഷകളുടെ എണ്ണം 20,000 കവിഞ്ഞിരിക്കുകയാണ്. 250നും 300നും ഇടയിലാണ് ആകെ ഒഴിവുള്ള പോസ്റ്റുകളുടെ എണ്ണം.
പബ്ലിക് സെക്ടര്‍ റിക്രൂട്‌മെന്റുകള്‍ മരവിപ്പിച്ചതിനാലാണ് നാലുവര്‍ഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിനായി കാത്തിരിക്കേണ്ടി വന്നത്. പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പിന്റെ അനുവാദവും ഫണ്ടും ലഭിച്ചതിനുശേഷമാണ് നിയമമന്ത്രി അലന്‍ ഷാറ്റര്‍ ഇത്തരത്തില്‍ ഒരു റിക്രൂട്ട്‌മെന്റിനു തയ്യാറായത്.
റിക്രൂട്‌മെന്റ് കാംപെയിനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വളരെയധികം പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നാണ് നിയമമന്ത്രി അലന്‍ ഷാറ്റര്‍ പറഞ്ഞിരിക്കുന്നത്.നിരവധി മലയാളികളും ഇതാദ്യമായി ഗാര്‍ഡ ഫോഴ്‌സിലെയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ജനുവരി 9 രാത്രി വരെയാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനായി സമയം അനുവദിച്ചിരിക്കുന്നത്. ഗാര്‍ഡയില്‍ സേവനം കാഴ്ച്ചവയ്ക്കാനായി മുന്നോട്ടുവന്ന ചെറുപ്പക്കാരെ എല്ലാവരെയും അഭിനന്ദിക്കുന്നതായും അവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Scroll To Top