Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ ഒന്നാമതാവാന്‍ ത്രീ മൊബൈല്‍,കസ്റ്റമര്‍ സര്‍വീസ് ഇന്ത്യന്‍ കമ്പനിയ്ക്ക്

അയര്‍ലണ്ടില്‍ ഒന്നാമതാവാന്‍ ത്രീ മൊബൈല്‍,കസ്റ്റമര്‍ സര്‍വീസ് ഇന്ത്യന്‍ കമ്പനിയ്ക്ക്

വാട്ടര്‍ഫോര്‍ഡ്:അയര്‍ലണ്ടിലെ മൊബൈല്‍ വിപണിയില്‍ ത്രീ മൊബൈല്‍ പിടിമുറുക്കുന്നു. പ്രമുഖ കമ്പനിയായ ഓ 2 മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡിനെ 780 മില്യണ്‍ യൂറോയ്ക്ക് ത്രീ മൊബൈല്‍ ഏറ്റെടുത്തതോടെയാണ് ത്രീ അയര്‍ലണ്ടില്‍ തേരോട്ടം ആരംഭിച്ചത്. അയര്‍ലന്‍ഡില്‍ വോഡാഫോണിന് തൊട്ടുപിന്നില്‍ രണ്ടാമത്തെ മൊബൈല്‍ ഓപ്പറേറ്ററാണ് ത്രീ ഇപ്പോള്‍ . രാജ്യത്തെ ഒന്നര മില്യണ്‍ വരുന്ന ഓ 2 ഉപയോക്താക്കള്‍ ഇനി ത്രീയുടെ ഭാഗമാകും.

കഴിഞ്ഞ ജൂണ്‍ മുതല്‍ ഓ 2 കസ്റ്റമേഴ്‌സിന് 4ജി സേവനം ലഭ്യമാണ്. കൂടാതെ ത്രീയില്‍ നിന്നും ത്രീയിലേക്കുള്ള എല്ലാ കോളുകളും സൗജന്യമാണ്. അയര്‍ലണ്ടില്‍ വോഡഫോണിനെ മറികടന്ന് ഒന്നാമതെത്തുകയാണ് ത്രീയുടെ ലക്ഷ്യമെന്ന് ത്രീ അയര്‍ലണ്ട് മോധാവി റോബര്‍ട്ട് ഫിനഗന്‍ പറഞ്ഞു. അതിവേഗ നെറ്റ് വര്‍ക്കിംഗ് സൗകര്യം ലഭ്യമാക്കാന്‍ 300 മില്യണ്‍ യൂറോ ത്രീ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഏറ്റെടുക്കുന്നതിന് മുമ്പ് അയര്‍ലണ്ടിലെ മൊബൈല്‍ സര്‍വ്വീസ് വിപണിയില്‍ നാലാം സ്ഥാനത്തായിരുന്നു ഓ 2 . സ്പാനിഷ് കമ്പനിയായ ടെലഫോണിക്കയില്‍ നിന്നും ഓ 2 വിനെ ഏറ്റെടുക്കുന്നതോടൊപ്പം യുപിസി, കാര്‍ഫോണ്‍ വെയര്‍ഹൗസ് എന്നീ രണ്ട് മൊബൈല്‍ ഓപറേറ്റര്‍മാര്‍ക്കും ഐറിഷ് മൊബൈല്‍ മാര്‍ക്കറ്റില്‍ ഇടം ലഭിക്കും. ഇന്ത്യന്‍ കമ്പനിയായ ടെക് മഹീന്ദ്രയാണ് ത്രീയുടെ വാട്ടര്‍ഫോര്‍ഡിലെ കസ്റ്റമര്‍ കെയര്‍ സെന്റര്‍ നടത്തുന്നത്.

അതേസമയം, ഇരു കമ്പനികളും ഒന്നായെങ്കിലും നിലവിലെ ചാര്‍ജുകളായിരിക്കും ബാധകമാകുക. അഥവാ ത്രീയുടെ കുറഞ്ഞ കോള്‍ നിരക്കുകളും 4ജി സര്‍വ്വീസും ഒ2 ഉപയോക്താക്കള്‍ക്ക് ആസ്വദിക്കണമെങ്കില്‍ കുറച്ചുകൂടി കാത്തിരിക്കണം. 


Scroll To Top