Wednesday December 07, 2016
Latest Updates

3.9 ലിറ്ററിന് 100 കിലോമീറ്റര്‍ വാഗ്ദാനവുമായി പുതിയ ടയോട്ട യാരിസ്

3.9 ലിറ്ററിന് 100 കിലോമീറ്റര്‍ വാഗ്ദാനവുമായി പുതിയ ടയോട്ട യാരിസ്

ഡബ്ലിന്‍ :ജനപ്രിയ വാഹനമായ ടയോട്ട യാരിസിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് വരുന്നു.വണ്ടിയുടെ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല. പെട്രോള്‍ പതിപ്പായ ഹൈബ്രിഡ് മോഡലില്‍ നിന്നുള്ള കാര്‍ബണ്‍ പുറംതള്ളുന്നത് കുറവായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

CVT ഗിയര്‍ ബോക്‌സോട് കൂടിയ ഓട്ടോമാറ്റിക് പതിപ്പാണ് വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. 3.9 ലിറ്ററിന് 100 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. വാഹനത്തിന്റെ ഇന്റീരിയറിലും മനോഹരമായ ഡിസൈന്‍ കൊണ്ടുവരാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്.എത്ര വേഗത്തില്‍ സഞ്ചരിച്ചാലും എഞ്ചിന്‍ സൌണ്ട് അകത്തേയ്ക്ക് കടക്കില്ലെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. 

ഓറ, ലൂണ പതിപ്പുകളില്‍ ടച്ച് സ്‌ക്രീന്‍ സൌകര്യം ഉണ്ടായിരിക്കില്ല. ബാക്കി എല്ലാ മോഡലുകളിലും ടച്ച് സ്‌ക്രീന്‍ സൗകര്യം ഉണ്ടായിരിക്കും. പഴയ യാരിസിന്റെ അതെ വിലയില്‍ പരിഷ്‌ക്കരിച്ച യാരിസ് ലഭിക്കുമെന്നാണ് ടയോട്ട പറയുന്നത്. എങ്കിലും വില ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.അടുത്ത വര്‍ഷം പുതിയ യാരിസ് നിരത്തിലിറങ്ങും 

Scroll To Top