Friday January 20, 2017
Latest Updates

3 യൂറോയ്ക്ക് മാട്ടിറച്ചി :അനധികൃത മാംസ വില്‍പ്പന കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് റെയ്ഡ് നടത്തി

3 യൂറോയ്ക്ക് മാട്ടിറച്ചി :അനധികൃത മാംസ വില്‍പ്പന കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് റെയ്ഡ് നടത്തി

ന്യൂറി :അയര്‍ലണ്ടിലെ നിയമവിരുദ്ധ മാംസ വില്‍പ്പന ശാലകളില്‍ ആരോഗ്യ വകുപ്പിന്റെ റെയ്ഡ്. ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയുടെയും ന്യൂറി കൌണ്‍സിലിന്റെയും കൃഷി വകുപ്പിന്റെയും സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

നിയമവിരുദ്ധമായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് മാംസ വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. ഫോര്‍ക്ക്ഹില്ലിലെയും ബെസ്ബ്രൂക്കിലെയും ഓരോ മാംസവില്പ്പന കേന്ദ്രങ്ങളില്‍ വീതം റെയ്ഡ് നടത്തിയത്.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മോഷണം പോകുന്ന മൃഗങ്ങളെ ഇത്തരം കശാപ്പ് ശാലകളില്‍ എത്തിച്ച് നിയമവിരുദ്ധമായി കൊല്ലുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 9000 പശുക്കളെ മോഷണം പോയതായി കൃഷി വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ മോഷണം പോകുന്ന പശുക്കളെ അറവുശാലയില്‍ എത്തിച്ച് പോത്തിറച്ചി എന്ന വ്യാജേന വില്‍ക്കുന്നതായാണ് സൂചന. ബെസ്ബ്രൂക്കിലെ മാംസവില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് അനധികൃതമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മൂന്ന് യൂറോയില്‍ താഴെയായിരുന്നു ഇത്തരം കേന്ദ്രങ്ങളില്‍ കിലോയ്ക്ക് ഇറച്ചി വില.അത് കാരണം കൊണ്ട് തന്നെ ദൂര പ്രദേശങ്ങളില്‍ നിന്നും പോലുമുള്ളവര്‍ ഇവിടെയെത്തി ഇറച്ചി മൊത്തമായി വാങ്ങിയിരുന്നു.

പരിശോധനയ്ക്ക് മുമ്പായി അനധികൃതമായി വില്പ്പനയ്ക്ക് വച്ചിരിക്കുന്ന സാധനങ്ങള്‍ മാറ്റിയാതായാണ് സൂചന. മോഷ്ടിക്കപ്പെടുന്ന പശുക്കളെ കൊന്ന വഴിയില്‍ തള്ളിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇത്തരം സംഭവങ്ങള്‍ വര്ധിച്ച സാഹചര്യത്തിലാണ് അധികൃതര്‍ പരിശോധന ശക്തമാക്കിയത്. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡം പാലിക്കാതെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ അനധികൃത മാംസ വില്‍പ്പന നടക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു.

അനധികൃതമായി മാംസം വില്ക്കുന്നതിന് കടത്തിക്കൊണ്ടു വരുന്ന പശുക്കളെയും, പോത്തുകളെയും എവിടെ നിന്ന് കൊണ്ട് വരുന്നെന്ന് വ്യക്തമാകുന്നതിന് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി

Scroll To Top