Sunday September 24, 2017
Latest Updates

ഒറ്റയ്ക്ക് വാഹനമോടിച്ച രണ്ട് ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് ജയില്‍ ശിക്ഷ ,നിയമം കര്‍ശനമാക്കുമെന്ന് മന്ത്രി ഫ്രാന്‍സിസ് 

ഒറ്റയ്ക്ക് വാഹനമോടിച്ച രണ്ട് ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് ജയില്‍ ശിക്ഷ ,നിയമം കര്‍ശനമാക്കുമെന്ന് മന്ത്രി ഫ്രാന്‍സിസ് 

ഡബ്ലിന്‍:ഫുള്‍ ലൈസന്‍സ് ഡ്രൈവറുടെ അഭാവത്തില്‍ ,ഒറ്റയ്ക്ക് വാഹനമോടിച്ച രണ്ട് ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് ഈ വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചതായി വെളിപ്പെടുത്തല്‍.ഐറിഷ് പാര്‍ലിമെന്റിലെ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കവേ നീതിന്യായ മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ്ജരാള്‍ഡ് അറിയിച്ചതാണ് ഈ വിവരം.ജനുവരി മുതല്‍ ഒക്‌റ്റോബര്‍ വരെയുള്ള കാലഘട്ടത്തില്‍ 632 പേര്‍ക്ക് ഇതേ കാരണത്താല്‍ പിഴ ശിക്ഷയും വിധിച്ചു.

പുതിയ ട്രാഫിക് നിയമ പരിഷ്‌കരണത്തിന്റെ ഭാഗമായി ഇത്തരം ചെക്കിംഗുകള്‍ ഊര്‍ജിതമാക്കുമെന്ന് മന്ത്രി പറഞ്ഞു.’ഓപറേഷന്‍ ലേണിംഗ് ഡ്രൈവര്‍’എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പ്രത്യേക ചെക്കിംഗിലൂടെ അപകടങ്ങള്‍ കുറയ്ക്കാനും,റോഡ് സുരക്ഷ ഉറപ്പാക്കാനും ഗാര്‍ഡ പരിശ്രമിക്കുന്നുണ്ടെന്നും മന്ത്രി ഫ്രാന്‍സിസ് അറിയിച്ചു.

പുതിയ നിയമത്തെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ലൈസന്‍സ് ലഭിക്കാത്തതിന്റെ പേരില്‍ വാഹനങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നത്.

Scroll To Top