Saturday December 10, 2016
Latest Updates

29 വയസുകാരിയായ ഐറിഷ് യുവതി മുത്തശ്ശിയാവുന്നു !

29 വയസുകാരിയായ ഐറിഷ് യുവതി മുത്തശ്ശിയാവുന്നു !

ബെല്‍ഫാസ്റ്റ് ;29 വയസുകാരിയായ ഐറിഷ് യുവതി മുത്തശ്ശിയാവുന്നു.ബെല്‍ഫാസ്റ്റിലാണ് സംഭവം. രണ്ടു മക്കളുടെ അമ്മയായ 29 കാരി 14 മത്തെ വയസിലാണ് തന്റെ മൂത്ത മകളെ പ്രസവിച്ചത്.ഇപ്പോഴിതാ ആ പതിനഞ്ചുകാരിയാണ് താന്‍ ഗര്‍ഭണിയാണെന്ന് മാലോകരെ സന്തോഷ പൂര്‍വ്വം അറിയിച്ചു കൊണ്ട് ഇപ്പോള്‍ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.

വരുന്ന സമ്മറില്‍ ഈ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജീവന്‍ നല്‍കുന്നതോടെ അയര്‍ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായിയുള്ള റിക്കാര്‍ഡും ഈ മിടുക്കി നേടും !

15 വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ അയല്‍ക്കാരനായ 17 വയസുകാരനാണ് കുഞ്ഞിന്റെ അച്ഛന്‍.ഇദ്ദേഹവും ഈ വമ്പന്‍ നേട്ടം സോഷ്യല്‍ മീഡിയാ വഴി പങ്കുവെച്ച് ആഹ്ലാദം അറിയിച്ചിട്ടുണ്ട്.

മകളുടെ നേട്ടത്തില്‍ സന്തോഷിക്കുകയാണ് യുവതിയുടെ അമ്മ.ഇത്ര ചെറുപ്പത്തിലെ താനൊരു മുത്തശ്ശിയാവുന്നതിലാണ് അവരുടെ ആഹ്ലാദം.

എങ്കിലും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയൊന്നും ആവില്ല ഈ യുവതി.1996 ല്‍ ബ്രിട്ടണിലെ യോക് ഷെയറില്‍ മറ്റൊരു മിടുക്കി അന്ന് മുത്തശിയായത്ചരിത്രമായിരുന്നു.എന്തായാലും നിലവില്‍ ഏറ്റവും പ്രായം കുറഞ്ഞ മുത്തശി പട്ടം കാത്തിരിക്കുകയാണ് ബെല്‍ഫാസ്റ്റിലെ യുവതി. 

Scroll To Top