Saturday December 03, 2016
Latest Updates

28 വര്‍ഷങ്ങള്‍ക്ക് ശേഷം നാഷണല്‍ ഗെയിംസ് കേരളത്തില്‍; സച്ചിന്‍ ബ്രാന്‍ഡ് അംബാസിഡര്‍

28 വര്‍ഷങ്ങള്‍ക്ക് ശേഷം നാഷണല്‍ ഗെയിംസ് കേരളത്തില്‍; സച്ചിന്‍ ബ്രാന്‍ഡ് അംബാസിഡര്‍

തിരുവനന്തപുരം: നാഷണല്‍ ഗെയിംസ് ഇത്തവണ കേരളത്തില്‍. മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസിനാണ് കേരളം ആതിഥേയത്വം വഹിക്കുന്നത്. വരുന്ന ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെയാണ് മത്സരങ്ങള്‍. ഏഴ് ജില്ലകളിലായി 40 വേദികളിലാണ് മത്സരം നടക്കുന്നത് 36 ഇനങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ 11,500 താരങ്ങള്‍ മത്സരിക്കും. പ്രധാന വേദിയായ തിരുവനന്തപുരത്ത് മാത്രം 18 മത്സരവേദികള്‍ സജ്ജമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസനാണ് തീയതി പ്രഖ്യാപിച്ചത്. കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചടങ്ങില്‍ പങ്കെടുത്തു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളം നാഷണല്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ഇത്തവണ സ്‌കൂള്‍ ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

Scroll To Top