Sunday February 26, 2017
Latest Updates

28 കിലോ ഉണക്കമീനുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ മലയാളി പിടിയില്‍

28 കിലോ ഉണക്കമീനുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ മലയാളി പിടിയില്‍

ഡബ്ലിന്‍ :’എത്ര കൊണ്ടാലും മലയാളി പഠിക്കാറി’ല്ലെന്ന് പറയാറുണ്ട് .വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ അനുവദിക്കപ്പെട്ട വസ്തുക്കള്‍ മാത്രമേ ലഗേജില്‍ ഉള്‍പ്പെടുത്താവു എന്നത് അലംഘനീയമായ രാജ്യാന്തര ചട്ടമാണ്.ഭക്ഷണ സാധനങ്ങളുടെ കാര്യത്തില്‍ മലയാളി അതൊരിക്കലും പാലിക്കാറില്ലെന്നു മാത്രം

.ഇപ്പോഴിതാ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഒരു മലയാളിയെ ഇതിന്റെപേരില്‍പിടികൂടിയിരിക്കുന്നു.മാത്രമല്ല,മലയാളിയുടെ ഈ ‘അതി സാഹസീകത’ ഈ നാട്ടിലെങ്ങും പാട്ടാവുകയും ചെയ്തു,
കേരളത്തില്‍ നിന്നും ഉണക്ക മീനുമായി ഡബ്ലിനിലേയ്ക്ക് പോന്ന മലയാളിയാണ് എയര്‍പോര്‍ട്ടില്‍ നടന്ന പരിശോധനയില്‍ പിടിയിലായത്.ഒന്നും രണ്ടുമല്ല 28 കിലോ ഉണക്കമീനായിരുന്നു കക്ഷിയുടെ ‘സൂട്ട് കേസില്‍;പാക്ക് ചെയ്തിരുന്നത്.
എത്ര പൊതിഞ്ഞാലും ഉണക്കമീന്‍ ഉണക്കമീനല്ലേ ?ലഗേജിന്റെ അസ്വാഭാവിക ഗന്ധം ശ്രദ്ധയില്‍ പ്പെട്ട ഏതോ സുരക്ഷാ ഉദ്ധ്യോഗസ്ഥന്റെ നിര്‍ദേശാനുസരണം പരിശോധനാസംഘമെത്തി ബാഗ് തുറന്ന് മീന്‍ പുറത്തെടുത്തു .
ചുറ്റും നിന്നവരൊക്കെ ഒരു നിമിഷം മൂക്ക് പൊത്തിപ്പോയി .അത്ര കേമമായിരുന്നു മണം .

ലഗേജ് കാത്തിരുന്ന മലയാളിയെ കയ്യോടെ പിടി കൂടിയ എയര്‍ പോര്‍ട്ട് അധികൃതര്‍ ഇയാളെ ചോദ്യം
ചെയ്ത ശേഷം തൊണ്ടിമുതല്‍ നശിപ്പിക്കാനായി പിടിച്ചെടുക്കുകയും ചെയ്തു,

ഇത്രയൊക്കെയായിട്ടും അധികൃതരോട് ഒന്ന് ‘കലമ്പി’ നോക്കാന്‍ ‘അച്ചായന്‍’ മടിച്ചില്ല.തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും ,എന്നാല്‍ നിയമം ഒക്കെ അറിയാമെന്നും ഇദ്ദേഹം ”മംഗ്ലീഷില്‍ ‘ പറഞ്ഞു നോക്കി.തനിക്ക് 30 കിലോ കൊണ്ട് വരാമെന്നിരിക്കെ വെറും 28 കിലോ മാത്രം കൊണ്ടുവന്നതിനു തന്നെ പിടിച്ചത് അന്യായമായി പോയി എന്ന് അദ്ദേഹം വാദിച്ചു നോക്കി.

വിമാനത്തില്‍ സ്യൂട്ട് കേസില്‍ പാക്ക് ചെയ്ത നിലയില്‍ ‘മനുഷ്യശരീരം’ എത്തിയെന്ന പ്രച്ചാരണം കേട്ട് സംഭവ സ്ഥലത്ത് പാഞ്ഞെത്തിയ സ്‌കൈ ടി വി ക്കാര്‍ എന്തായാലും സംഭവങ്ങള്‍ ഒപ്പിയെടുത്ത് അവരുടെ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

തൊടുപുഴയിലെയോ കോട്ടയത്തെയോ ഉണക്കമീന്‍ കടകളില്‍ മീന്‍ വില്‍ക്കാന്‍ വച്ചത് പോലെയായിരുന്നു പരിശോധകരുടെ മേശയില്‍ മീന്‍ കുമിഞ്ഞു കൂടിയിരുന്നതെന്ന് വാര്‍ത്ത കണ്ട മലയാളികള്‍ പറയുന്നു.

ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ കര്‍ശനമായ നിയമനടപടികള്‍ ആഗസ്റ്റ് മാസം മുതല്‍ ആരംഭിച്ചിരുന്നു

ഇയാള്‍ ഉണക്കമീന്‍ കടയില്‍ എത്തിച്ചു വില്പ്പന നടത്താനുള്ള ശ്രമത്തിലായിരിക്കണം ഇത്രയധികം മീന്‍ കൊണ്ടുവന്നതെന്ന് കരുതപ്പെടുന്നു.എന്തായാലും ഇയാളുടെ ദൈന്യാവസ്ഥയും ‘ഭാഷാനൈപുന്ന്യവും’ കണ്ട് അലിവു തോന്നിയ അധികൃതര്‍ നാമമാത്ര പിഴയടപ്പിച്ച് ‘അച്ചായനെ’ വിട്ടയച്ചു.

നാട്ടില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുവരുന്നവര്‍ ജാഗ്രതൈ ! എയര്‍പോര്‍ട്ടില്‍ പരിശോധന കര്‍ശനമാക്കുന്നു

like-and-share

Scroll To Top