Tuesday February 21, 2017
Latest Updates

മാനസിക സമ്മര്‍ദ്ദവും വിഷാദവുമുള്ളവരില്‍ ഓര്‍മ ശക്തി കുറയുന്നു

മാനസിക സമ്മര്‍ദ്ദവും വിഷാദവുമുള്ളവരില്‍ ഓര്‍മ ശക്തി കുറയുന്നു

അമിത മാനസിക സമ്മര്‍ദ്ദവും വിഷാദവുമുള്ളവരില്‍ ഓര്‍മ ശക്തി കുറയുന്നതായി പഠനം. മറ്റുള്ളവരെ അപേക്ഷിച്ച് വിഷാദവും മാനസിക സമ്മര്‍ദ്ദവുമുള്ളവരില്‍ ഓര്‍മ ശക്തി 12 ശതമാനം കുറയുന്നതായാണ് കണ്ടെത്തല്‍. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

വിഷാദവും മാനസിക സമ്മര്‍ദ്ദവും അനുഭവപ്പെടുമ്പോള്‍ മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ വരുന്നു. ഇത് ഒര്‍മ്മക്കുറവിലേക്കും നയിക്കുന്നു. വിഷാദവും മാനസിക സമ്മര്‍ദ്ദവുമുള്ളവരും മാനസികമായി ഉല്ലാസം അനുഭവിക്കുന്നവരുമായ രണ്ടു വിഭാഗം ആളുകളിലാണ് പഠനം നടത്തിയത്. ഇതില്‍ മാനസിക സമ്മര്‍ദ്ദത്തിനും വിഷാദത്തിനും അടിമപ്പെട്ടവരില്‍ ഓര്‍മ്മക്കുറവ് കണ്ടെത്തി.

പഠന വിധേയരാവയര്‍ക്ക് ഒരു ചോദ്യാവലി നല്കിയ ശേഷം പൂരിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം പൂരിപ്പിച്ച് നല്‍കിയ ചോദ്യാവലിയിലെ ഉത്തരങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിഷാദവും മാനസിക സമ്മര്‍ദവുമുള്ളവര്‍ തങ്ങള്‍ നല്‍കിയ ഉത്തരങ്ങള്‍ കൃത്യമായി ഓര്‍ത്തെടുക്കുന്നതില്‍ പരാജയപ്പെട്ടു. പഠന റിപ്പോര്‍ട്ട് അമേരിക്കയിലെ വിഷാദ രോഗ വിദഗ്ദരുടെ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

Scroll To Top