Monday December 05, 2016
Latest Updates

മലബാറിലെ കുടിയേറ്റക്കാരെ ഇന്നും അലട്ടുന്നത് അതിജീവനത്തിന്റെ പ്രശ്‌നങ്ങളെന്നു പിന്നറായി വിജയന്‍

മലബാറിലെ കുടിയേറ്റക്കാരെ ഇന്നും അലട്ടുന്നത് അതിജീവനത്തിന്റെ പ്രശ്‌നങ്ങളെന്നു പിന്നറായി വിജയന്‍

കണ്ണൂര്‍ :മലബാറിലെ കുടിയേറ്റക്കാരെ ഇപ്പോഴും അലട്ടുന്നത് അതിജീവനത്തിന്റെ പ്രശനമാണെന്ന് പിന്നറായി വിജയന്‍ .കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍ മേല്‍ മലബാര്‍ കുടിയേറ്റക്കാരോടുള്ള അനുഭാവം വ്യക്തമാക്കികൊണ്ട് ഇന്ന് ഫേസ് ബുക്കില്‍ അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത് .

പിന്നറായി വിജയന്റെ പോസ്റ്റില്‍ നിന്നും :
‘മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രം ജീവിക്കാനുള്ള പോരാട്ടത്തിന്റെയും ത്യാഗങ്ങളുടെയുമാണ്. മണ്ണിനോടും മലകളോടും മലമ്പനിയോടും വന്യമൃഗങ്ങളോടും യുദ്ധം ചെയ്താണ് കുടിയേറ്റ മേഖലകളില്‍ മനുഷ്യ ജീവിതം മുന്നേറിയത്.
ആദ്യകാല കുടിയേറ്റക്കാര്‍ വന്യമൃഗങ്ങളുടെ ആക്രമണം നേരിട്ടത് കൂട്ടമായാണ്. ഇപ്പോഴും അതിജീവനത്തിന്റെ പ്രശ്‌നമാണ് അവരെ അലട്ടുന്നത്. ജീവിതമാര്‍ഗം തന്നെ നശിപ്പിക്കപ്പെടുമെന്ന ഭീതിയിലാണ് അവര്‍. നശിപ്പിക്കാന്‍ വരുമ്പോള്‍ ഒരുമിച്ചുനിന്ന് നേരിടുകയെന്നതു അതിജീവന തന്ത്രമാണ് .

പശ്ചിമഘട്ടം സംരക്ഷിക്കണമെന്നത് വിയോജിപ്പില്ലാത്ത വിഷയമാണ്. എന്നാല്‍ ജനങ്ങളെ മറന്നുള്ള പരിസ്ഥിതി സംരക്ഷണം പ്രായോഗികമാവില്ല. ജനങ്ങളുടെ പ്രതിനിധികളും വിവിധ വിഭാഗം വിദഗ്ധരും മനുഷ്യരുമായും കൃഷിയുമായും ബന്ധപ്പെടുന്നവരുമെല്ലാം യോജിച്ച് അഭിപ്രായ സമന്വയത്തിലൂടെ പശ്ചിമഘട്ട സംരക്ഷണത്തിന് പുതിയ റിപ്പോര്‍ട്ട് ഉണ്ടാക്കണം.

അത്തരം ജനാധിപത്യപരമായ മാര്‍ഗം അവലംബിക്കുന്നതിനു പകരം കസ്തൂരി രംഗന്‍ റിപ്പോര്ട്ടിന്മേലും ഗാഡ്ഗില്‍ റിപ്പോര്ട്ടിന്മേലും കടിച്ചു തൂങ്ങുന്നത് ജനങ്ങളെ മറന്നുള്ള നിലപാടാണ്.’

Scroll To Top