Saturday December 03, 2016
Latest Updates

22 വയസുകാരന്‍ സൌത്ത് ഡബ്ലിന്‍ മേയര്‍,പ്രഥമ പരിഗണന സ്വവര്‍ഗരതിക്കാര്‍ക്ക് സംരക്ഷണമെന്ന് പ്രഖ്യാപനം 

22 വയസുകാരന്‍ സൌത്ത് ഡബ്ലിന്‍ മേയര്‍,പ്രഥമ പരിഗണന സ്വവര്‍ഗരതിക്കാര്‍ക്ക് സംരക്ഷണമെന്ന് പ്രഖ്യാപനം 

താല:മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലൂക്കന്‍,താല പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൗത്ത് ഡബ്ലിന്‍ കൌണ്‍സിലിന്റെ മേയറായി 22 വയസുകാരന്‍. തെരഞ്ഞെടുത്തു.22 വയസുള്ള വാര്‍ഫീല്‍ഡ് അയര്‍ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്. ഭരണ മുന്നണിയിലെ പാര്‍ട്ടികള്‍ ഓരോ വര്‍ഷം വീതം മേയര്‍ സ്ഥാനം കൈവശം വയ്ക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിന്‍ ഫിന്‍ പാര്‍ട്ടിക്ക് ആദ്യ ഊഴം ലഭിച്ചു. സിന്‍ ഫിന്‍ കൌണ്‍സിലര്‍ ഫിന്റ്റന്‍ വാര്‍ഫീല്‍ഡ് മേയറായി അധികാരമേറ്റു. 

രാജ്യത്ത് ലെസ്ബിയാന്‍ ഗേ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ പ്രതിന്ജാബദ്ധനാണ് താനെന്നായിരുന്നു മേയറുടെ കന്നി പ്രസംഗത്തിലെ ആദ്യ വാഗ്ദാനം.മേയറുടെ ആദ്യ വാഗ്ദാനം കേട്ട് കൌണ്‍സിലര്‍മാര്‍ പോലും ഞെട്ടിത്തരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട് 

അധികാരമേറ്റെടുത്ത ശേഷം ആദ്യമായി നടത്തിയ പ്രസംഗത്തില്‍, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് വാര്‍ഫീല്‍ഡ് പറഞ്ഞു. പാര്‍ട്ടികള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം വാര്‍ഫീല്‍ഡിന് ഒരു വര്‍ഷം ഭരിക്കാം. ഡബ്ലിനിലെ ഭവന പ്രതിസന്ധി പരിഹരിക്കുക, എല്‍ജിബിടി അവകാശങ്ങള്‍ ഉറപ്പാക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക . ഈ മൂന്ന് കാര്യങ്ങള്‍ക്കാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് അധികാരമേറ്റെടുത്ത ശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍ വാര്‍ഫീല്‍ഡ് പറഞ്ഞു. 

ലെസ്ബിയാന്‍ ഗേ അവകാശങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് ഡബ്ലിന്‍ നഗരത്തില്‍ എല്ലാവര്‍ക്കും തുല്യ പരിഗണന ഉണ്ടെന്ന് ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സിംഗിള്‍ പേരന്റ് കുടുംബങ്ങള്‍, പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്നവര്‍, തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ താല്‍പ്പര്യപ്പെടുന്നതെന്ന് വാര്‍ഫീല്‍ഡ് പറഞ്ഞു

Scroll To Top