Sunday December 11, 2016
Latest Updates

22 വയസുകാരന്‍ ഉദ്ധരിച്ച ലിംഗവുമായി ഏഴാഴ്ച്ച ….

22 വയസുകാരന്‍ ഉദ്ധരിച്ച ലിംഗവുമായി ഏഴാഴ്ച്ച ….

ഡബ്ലിന്‍ : ഡബ്ലിനിലെ 22 വയസുകാരന്‍ ,തന്റെ ഉദ്ധരിച്ച ലിംഗം നിമിത്തം കഷ്ട്ടപ്പെട്ടത് ഏഴാഴ്ച്ച.മൌണ്ടന്‍ ബൈക്കിംഗിനിടയില്‍ സൈക്കിളിന്റെ ക്രോസ് ബാര്‍ തട്ടി പരിക്കേറ്റതിനെ തുടര്‍ന്നാണ് യുവാവിന് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

ആദ്യം കാര്യമാക്കിയില്ലെങ്കിലും ,വേദനയും ,അസ്വസ്ഥതയും കൂടി വന്നതിനൊപ്പം ,ഉദ്ധാരണാവസ്ഥയും തുടര്‍ന്നു.ദിവസങ്ങള്‍ കഴിഞ്ഞിട്ടും’ മാറ്റ’മൊന്നും ഇല്ലെന്ന് കണ്ട യുവാവ് അഞ്ചാഴ്ച്ചകള്‍ക്ക് ശേഷം ഡബ്ലിന്‍ താലയിലെ അഡലൈഡ് ആന്‍ഡ് മീത്ത് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ അഭയം തേടി.

ഡോക്റ്റര്‍മാരുടെ പരിശോധനയില്‍ യാതൊരു മുറിവുകളോ ,പരിക്കുകളോ കണ്ടെത്താനായില്ല.പ്രിയാപ്‌സിം എന്ന് വൈദ്യ ശാസ്ത്രത്തില്‍ അറിയപ്പെടുന്ന ഈ പ്രതിഭാസം സാധാരണമാണെങ്കിലും ഇത്രയധികം കാലം നീണ്ടു നില്‍ക്കാറില്ല.സൈക്കിളില്‍ നിന്നും വീണത് കാരണം ഇത്തരത്തില്‍ മറ്റൊരു കേസ് കൂടി മുന്‍പ് ഉണ്ടായിട്ടുണ്ടെന്നും മുന്‍ രേഖകളില്‍ നിന്നും തെളിഞ്ഞു.

അവസാനം ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം നിയന്ത്രിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയത് പ്രഷര്‍ ഡ്രസ്സിംഗ് മുഖേനെയാണ്.രണ്ടാഴ്ച്ച തുടര്‍ച്ചയായി ചികിത്സാ രീതി തുടര്‍ന്നു കഴിഞ്ഞപ്പോള്‍ ലിംഗം പൂര്‍വ്വസ്ഥിതിയിലെത്തിയെന്നു ഡോക്റ്റര്‍മാര്‍ പറഞ്ഞു.

രണ്ടാഴ്ച്ചകള്‍ക്ക് ശേഷം താലാ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജു ചെയ്യുമ്പോള്‍ യുവാവിന് ഏറെ ആശ്വാസം .ഡോക്റ്റര്‍മാരാവട്ടെ തങ്ങളുടെ നേട്ടം ലോകത്തെ അറിയിക്കാനായി ഈ ആഴ്ച്ചത്തെ ഐറിഷ് മെഡിക്കല്‍ ജേര്‍ണലില്‍ സംഭവം വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൗണ്ടി സൈഡിലുള്ള വീട്ടില്‍ യുവാവും സന്തോഷവാനായി കഴിയുന്നു.ഒരു മാസത്തെ മരുന്ന് സേവയ്ക്ക് ശേഷം ലിംഗോദ്ധാരണവും,ലൈംഗീക ബന്ധവും സാധാരണ നിലയിലെത്തി കഴിഞ്ഞു ഇദ്ദേഹത്തിന് .like-and-share

Scroll To Top