Saturday December 10, 2016
Latest Updates

21.03 കിലോ മീറ്റര്‍ മൈലേജുമായി മഹീന്ദ്ര വെരീറ്റോ

21.03 കിലോ മീറ്റര്‍ മൈലേജുമായി മഹീന്ദ്ര വെരീറ്റോ

അടിമുടി മാറ്റം വരുത്തിയ പുതിയ വെരീറ്റോ വാഹന പ്രേമികളുടെ മനസ്സു കീഴടക്കി കഴിഞ്ഞിരിക്കുന്നു. വാഹന വിപണിയില്‍ വന്‍ ഡിമാന്റാണ് പുതിയ വെരിറ്റൊയ്ക്ക് എന്ന് വാഹന വിപണി തെളിയിക്കുന്നു.

പുറം ഭാഗവും ഉൾഭാഗവും പരിഷ്കരിച്ചു സ്പോര്‍ട്ട് ലുക്ക് കൊടുത്താണ് പുതിയ വെരീറ്റോ എത്തിയിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി കൂടിയാണ് പുതിയ വെരീറ്റൊയെ മഹീന്ദ്ര അണിയിച്ചോരുക്കിയിരിക്കുന്നത്.

ക്രോം പ്ലേറ്റിങ്ങോടു കൂടിയുള്ള മുന്‍ വശ ഗ്രില്‍ , ക്ലിയര്‍ ലൈന്‍,ടെയില്‍ ലാമ്പ്, എയിബ്രോ ഹെഡ് ലാമ്പ്, ഫോഗ് ലാമ്പ്, ബംബറുകൾ തുടങ്ങിയവയും പരിഷ്കരിച്ചിട്ടുണ്ട്. അലൂയ് മീല്‍, റൂഫ് റെയില്‍ ഡാഷ്ബോര്‍ഡ് എന്നിവയും മാറ്റം വരുത്തിയിട്ടുണ്ട്.

റെനോയുടെ 1.5 എല്‍.ഡി.സി.എയ്. ഡീസല്‍ എഞ്ചിനും 1.4 ലിറ്റര്‍എം.പി.എഫ്.എയ്.ഡീസല്‍ എഞ്ചിനുമാണ് വെരീറ്റോയെ കരുത്തുറ്റതാക്കുന്നത്.

21.03 കിലോ മീറ്റര്‍ മൈലെജിനു മഹീന്ദ്ര വെരീറ്റോയിൽ അവകാശപ്പെടുന്നത്. പെട്രോള്‍ മോഡലിനു 5.23 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 6.07 ലക്ഷം രൂപയുമാണ് വിപണിയിലെ വില.

Scroll To Top