Thursday December 08, 2016
Latest Updates

2022 ലോകകപ്പ് ഖത്തറിന് അനുവദിച്ചത് മണ്ടത്തരമായെന്ന് ഫിഫ പ്രസിഡന്റ്

2022 ലോകകപ്പ് ഖത്തറിന് അനുവദിച്ചത് മണ്ടത്തരമായെന്ന് ഫിഫ പ്രസിഡന്റ്

2022 ലെ ഫിഫ ലോകകപ്പ് ഖത്തറിന് അനുവദിച്ചത് തെറ്റായ തീരുമാനമായിപ്പോയെന്ന് ഫിഫ പ്രസിഡന്റ് സെപ്ബ്‌ളാറ്റര്‍. 2022 ല്‍ ലോകകപ്പ് നടക്കുന്ന സമയത്ത് ഖത്തറില്‍ കനത്ത് ചൂട് കാലാവസ്ഥ ആയിരിക്കും. ഇത് ലോകകപ്പിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന് സെപ്ബ്‌ളാറ്റര്‍ പറഞ്ഞു.

ഖത്തറില്‍ ചൂടുകാലത്ത് ടൂര്‍ണമെന്റ് നടത്തുക ബുദ്ധിമുട്ടായിരിക്കുമെന്ന് ടെക്‌നിക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഫിഫ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഖത്തറിന് വേദി അനുവദിക്കുകയായിരുന്നു.

ജീവിതത്തില്‍ ഒരു അബദ്ധമെങ്കിലും പറ്റാത്തത് മനുഷ്യരില്ലെന്നും ഖത്തറിന് വേദി അനുവദിച്ച തീരുമാനത്തെ അങ്ങനെ കണ്ടാല്‍ മതിയെന്നും സ്വെപ്ബ്‌ളാറ്റര്‍ പറഞ്ഞു. 2022  ഫിഫ ലോകകപ്പ് ഖത്തറിന് അനുവദിച്ചതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഫിഫ പ്രസിഡന്റ് തീരുമാനം തള്ളിപ്പറഞ്ഞു രംഗത്ത് വന്നത്.

Scroll To Top