Tuesday December 06, 2016
Latest Updates

2015 ഓഡി ടിടി ഏപ്രിലില്‍ ഇന്ത്യയിലെത്തും

2015 ഓഡി ടിടി ഏപ്രിലില്‍ ഇന്ത്യയിലെത്തും

ഓഡിയുടെ പുതിയ മോഡലായ 2015 ഓഡി ടിടി കൂപ്പെ ഏപ്രില്‍ 23 ഓടെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി. ഇനി മുതല്‍ വരുന്ന അഞ്ചു മാസങ്ങളില്‍ കമ്പനി പുതിയ ഓരോ മോഡലുകള്‍ പരിജയപ്പെടുത്തും, ഇതിന്റെ ഭാഗമായാണിത്.

പുതിയ എംക്യുബി പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കപ്പെടുന്ന മോഡല്‍ പഴയതിനെ അപേക്ഷിച്ച് 50 കി.ഗ്രാ ഭാരം കുറഞ്ഞതാണ്. ഇന്ത്യന്‍ നിരത്തുകളില്‍ രണ്ടു ലിറ്റര്‍ നാല് സിലിണ്ടറോട് കൂടിയ പെട്രോള്‍ എഞ്ചിനായിരിക്കും കമ്പനി അവതരിപ്പിക്കുക. 230 എച്പി കരുത്തും 370 എന്‍ എം ടോര്‍ക്കും ലഭിക്കും.

എല്ലാ വീലിലും പവര്‍ നല്‍കുന്ന കമ്പനിയുടെ ക്വാട്രോ സിസ്റ്റം തന്നെയായിരിക്കും വാഹനത്തില്‍ ഉപയോഗപ്പെടുത്തുക. 6 ഗിയറുകളില്‍ എത്തുന്ന വാഹനം പരമാവതി 253 കിമി വേഗത്തില്‍ ഓടിക്കാനാവും. 100 കിമി വേഗം വെറും 5.3 സെക്കണ്ടില്‍ വാഹനം പിന്നിടും.

 

Scroll To Top