Wednesday December 07, 2016
Latest Updates

2015 അവസാനത്തോടെ വിരാട് കോഹ്‌ലിയും അനുഷ്‌ക്കാ ശര്‍മ്മയും വിവാഹിതരാകും ?

2015 അവസാനത്തോടെ വിരാട് കോഹ്‌ലിയും അനുഷ്‌ക്കാ ശര്‍മ്മയും വിവാഹിതരാകും ?

ഇന്ത്യയുടെ ലവ് ബേര്‍ഡ്‌സ് എന്ന് വേണമെങ്കില്‍ വിരാട് കോഹ്‌ലിയെയും അനുഷ്‌കാ ശര്‍മ്മയെയും വിശേഷിപ്പിക്കാം. കാരണം രണ്ടു പേരും ഇന്ത്യക്കാര്‍ മുഴുവന്‍ ഇഷ്ടപ്പെടുന്ന താരങ്ങളാണ്. രണ്‍ബീര്‍ കപൂറിന്റെയും കത്രീനാ കൈഫിന്റെ പ്രണയ രഹസ്യം പോലെ ഇന്ത്യക്കാര്‍ക്ക് അറിയാന്‍ താല്‍പര്യമുള്ള ഒരു വിഷയമാണ് കോഹ്‌ലിയുടെയും അനുഷ്‌ക്കയുടെയും പ്രണയ വിവരങ്ങള്‍.

മുംബൈയില്‍നിന്ന് ഒടുവിലായി ലഭിക്കുന്ന വിവരങ്ങള്‍ ഇരുവരുടെയും വിവാഹം 2015 അവസാനത്തോടെ ഉണ്ടാകുമെന്നാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഷാംപുവിന്റെ പരസ്യത്തില്‍ ഒന്നിച്ച് അഭിനയിക്കുമ്പോള്‍ കണ്ടു മുട്ടിയ ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് തെന്നി മാറുകയായിരുന്നു. ഇന്ത്യന്‍ ടീമിന്റെ വിദേശ സന്ദര്‍ശന വേളകളില്‍ ഗ്യാലറിയില്‍ അനുഷ്‌ക കോഹ്ലിയെ സ്‌പോട്ട് ചെയ്യുന്നതും രണ്ടു പേരും കൂടെ നടക്കാനിറങ്ങുന്നതുമെല്ലാം പാപ്പരാസികള്‍ക്ക് വാര്‍ത്തയായിരുന്നു. ഇരുവരും അവരുടെ പ്രണയം ഒളിപ്പിച്ചുവെയ്ക്കാന്‍ മെനക്കെട്ടതുമില്ല.

വിവാഹത്തിന് മുന്‍പ് തന്നെ മുംബൈയിലെ വെര്‍സോവയിലെ ഒരു വീട്ടിലേക്ക് ഇരുവരും താമസം മാറ്റുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അനുഷ്‌ക്ക ഇപ്പോള്‍ താമസിക്കുന്ന വീടിന് സമീപത്തായിട്ടാണ് ഇവര്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന വീടെന്ന് ഇംഗ്ലീഷ് ദിനപത്രമായ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ തിയതി എന്നാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

കഴിഞ്ഞ ദിവസം അനുഷ്‌ക്കയുടെ പുതിയ സിനിമയായ എന്‍എച്ച്10 കണ്ടശേഷം വിരാട് കോഹ്‌ലി പോസ്റ്റ് ചെയ്ത ട്വീറ്റും എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റുകളില്‍ വലിയ വാര്‍ത്തയായിരുന്നു.

Scroll To Top