Friday January 20, 2017
Latest Updates

2015 ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസഡറായി സച്ചിന്‍ തെണ്ടുല്‍ക്കറെ തെരഞ്ഞെടുത്തു

2015 ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസഡറായി സച്ചിന്‍ തെണ്ടുല്‍ക്കറെ തെരഞ്ഞെടുത്തു

ലണ്ടന്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐ.സി.സി ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസഡറായി സച്ചിന്‍ തെണ്ടുല്‍ക്കറെ തെരഞ്ഞെടുത്തു. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് സച്ചിനെ ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുക്കുന്നത്. 2011ല്‍ ഇന്ത്യ കപ്പ് നേടിയ ലോകകപ്പിലും സച്ചിനായിരുന്നു ബ്രാന്‍ഡ് അംബാസഡര്‍. തന്നെ ബ്രാന്‍ഡ് അംബാഡഡറായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. കഴിഞ്ഞ ആറ് ലോകകപ്പുകളില്‍ കളിച്ച ആളെന്ന നിലയില്‍ ഈ ലോകകപ്പ് തനിക്ക് വ്യത്യസ്ത അനുഭവമായിരിക്കുമെന്നും സച്ചിന്‍ പറഞ്ഞു. 

ടൂര്‍ണമെന്റിന്റെ പ്രചരണത്തിന് ഐ.സി.സി സംഘടിപ്പിക്കുന്ന പരിപാടികളില്‍ സച്ചിനും പങ്കെടുക്കും. സച്ചിന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമല്ല. എല്ലാ കായികതാരങ്ങള്‍ക്കും പ്രചോദനമാണെന്ന് ഐ.സി.സി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കഴിവും പരിശ്രമശീലവും വ്യക്തിത്വവും ഏവരും മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വര്‍ഷം മുമ്പ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സച്ചിന്‍ ഐ.എസ്.എല്‍ ടീമുമായി കായിക രംഗത്ത് സജീവമാണ്. ജനുവരിയില്‍ കേരളത്തില്‍ നടക്കാനിരിക്കുന്ന ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡറും സച്ചിനാണ്. 

അടുത്ത വര്‍ഷം ഓസ്‌ട്രേലിയിലും ന്യൂസിലണ്ടിലുമായാണ് ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത്

Scroll To Top