Thursday October 18, 2018
Latest Updates

   20000 യൂറോ വിലയുള്ള കാറിന് 17000 ഇന്‍ഷുറന്‍സ് , ടാക്‌സിക്കാരെ ‘പിഴിയുന്ന’ ഇന്‍ഷുറന്‍സ് കമ്പനികളെ നിയന്ത്രിക്കാന്‍ കഴിയാതെ അയര്‍ലണ്ടിലെ സര്‍ക്കാര്‍ 

   20000 യൂറോ വിലയുള്ള കാറിന് 17000 ഇന്‍ഷുറന്‍സ് , ടാക്‌സിക്കാരെ ‘പിഴിയുന്ന’ ഇന്‍ഷുറന്‍സ് കമ്പനികളെ നിയന്ത്രിക്കാന്‍ കഴിയാതെ അയര്‍ലണ്ടിലെ സര്‍ക്കാര്‍ 

ഡബ്ലിന്‍ :വാഹന ഉടമകളെ പിടിച്ചുപറിക്കുന്ന ഇന്‍ഷ്റന്‍സ് കമ്പനികളെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാരിനാവുന്നില്ല.സമീപകാലങ്ങളില്‍ ഉയര്‍ന്ന ടാക്സ് ഇന്‍ഷുറന്‍സ് പരിധികള്‍ക്കെതിരെ വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. പ്രശ്നപരിഹാരത്തിനായി ഗവണ്‍മെന്റിന്റെ ഇടപെടലുമുണ്ട്.എന്നാല്‍ പരിഹാരം മാത്രമുണ്ടാവുന്നില്ല.

സാധാരണക്കാരായ ടാക്സി ഡ്രൈവര്‍മാരെയാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ഈ കൊള്ള പ്രതികൂലമായി ബാധിക്കുന്നത്.ഇന്ത്യാക്കാരയടക്കം നൂറുകണക്കിന് പേരാണ് അയര്‍ലണ്ടില്‍ ഇപ്പോള്‍ ടാക്‌സി ഡ്രൈവര്‍മാരായി സേവനമനുഷ്ഠിക്കുന്നത്.ഉയര്‍ന്ന പ്രീമിയം അടയ്ക്കാന്‍ നിര്‍വാഹമില്ലെങ്കിലും റോഡിലിറങ്ങി ജോലിയെടുക്കണമെന്നതിനാല്‍ തുക അടയ്ക്കാന്‍ നിര്‍ബന്ധിതമാവുകയാണ് ഈ സമൂഹം.

അയര്‍ലണ്ടിലെ ഭൂരിപക്ഷംവരുന്ന ഡ്രൈവര്‍മാരുടെ സ്ഥിതിയും ഇതില്‍ നിന്നും വ്യത്യസ്തമല്ല.2015 ല്‍ മാത്രം, ഐറിഷ് ഡ്രൈവര്‍മാരുടെ മൂന്നിലൊന്നിന്റെ ഇന്‍ഷുറന്‍സ് 50% ആയി ഉയര്‍ന്നിരുന്നു.വര്‍ധിച്ച ഇന്‍ഷുറന്‍സിന്റെ പേരില്‍ സമീപ വര്‍ഷങ്ങളില്‍ അയര്‍ലണ്ടില്‍ ടാക്സികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.എന്നിട്ടും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ നിയന്ത്രിക്കാനോ കുറഞ്ഞ പ്രീമിയം ഏര്‍പ്പെടുത്താനോ സര്‍ക്കാരിനോ ബന്ധപ്പെട്ട ഏജന്‍സികള്‍ക്കോ കഴിയുന്നില്ല.

2009ല്‍ ലൈസന്‍സുള്ള 47,222 ഡ്രൈവര്‍മാരുണ്ടായിരുന്നത് കഴിഞ്ഞ വര്‍ഷം 26,012 ആയി കുറഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 400 ടാക്സി ഡ്രൈവര്‍മാരുടെ കുറവുണ്ടായി.54% പേര്‍ ലൈസന്‍സ് ഉപയോഗിക്കുന്നില്ല.നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഈ വര്‍ഷം തുടക്കത്തില്‍ 1,600 ടാക്സി ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഒരു ക്യാമ്പയിന്‍ തുടങ്ങി.26,000 ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടും പീക്ക് ടൈമില്‍ പ്രത്യേകിച്ചും വാരാന്ത്യ രാത്രികളില്‍ആളെ കിട്ടാറില്ലെന്ന്
നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സിഇഒ ആന്‍ ഗ്രഹാം പറഞ്ഞു.

2016ലെ എന്‍ടിഎ ഗവേഷണ പ്രകാരം ഡബ്ലിനിലെ ഒരു ടാക്സി ഡ്രൈവറായ ഒരാള്‍ക്ക് ലഭിക്കുന്ന മീറ്റര്‍ പ്രകാരമുള്ള ആഴ്ച്ചയിലെ പരമാവധി വരുമാനം 635 യൂറോയും ഉയര്‍ന്ന വരുമാനം 1,189 യൂറോയുമാണ്.ഇതില്‍ നിന്നും വാഹനത്തിന് വേണ്ട ചിലവ് കഴിഞ്ഞുള്ള തുകയാണ് ഒരാളുടെ വരുമാനമായി കണക്ക് കൂട്ടേണ്ടത്.

കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ ഇന്‍ഷുറന്‍സ് പ്രീമിയം 35%വരെ വര്‍ധിച്ചതായി നാഷണല്‍ പ്രൈവറ്റ് ഹയര്‍ ആന്‍ഡ് ടാക്സി അസോസിയേഷന്‍ വക്താവ് ജിം വാല്‍ഡ്രോണ്‍ പറഞ്ഞു. ‘ഒരു അസോസിയേഷനെന്ന നിലയില്‍, കൂടുതല്‍ മത്സരം കൊണ്ടുവരുന്നതു വഴി ഇന്‍ഷുറന്‍സ് ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.എന്നാല്‍ സാധ്യമായിട്ടില്ല.അദ്ദേഹം പറഞ്ഞു.

റിപ്പയറിംഗ് ചാര്‍ജിനത്തില്‍ പോലും താരതമ്യേനെ കുറഞ്ഞ ചിലവുള്ള രാജ്യമാണ് അയര്‍ലണ്ട് .എന്നാല്‍ ഒടുക്കേണ്ടിവരുന്ന ഇന്‍ഷുറന്‍സ് ചാര്‍ജ് വന്‍ തുകയാണ്. വില കുറഞ്ഞ കാറുകള്‍ക്കും വന്‍ പ്രീമിയം നല്‍കേണ്ടതായി വരുന്നു.10 വര്‍ഷം പഴക്കമുള്ള കാറിനു പോലും 2300യൂറോ ഈടാക്കിയതായി ഒരു ഡ്രൈവര്‍ വെളിപ്പെടുത്തി.പുതിയ കാറുമായി എത്തിയ ആള്‍ക്ക് 4500യൂറോയാണ് നല്‍കേണ്ടിവന്നത്.

20000 യൂറോ വിലയുള്ള ഒരു കാറിന് ഇന്‍ഷുറന്‍സ് കമ്പനി ക്വോട്ട് ചെയ്തത് 17000 യൂറോയാണ്.മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു തവണ അപകടമുണ്ടായതാണ് ഇത്രയധികം ഇന്‍ഷുറന്‍സ് വര്‍ദ്ധനവിന് കാരണമായി കമ്പനി പറയുന്നത്.

ടാക്സിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ് എന്ന ആരോപണമാണ് ടാക്‌സി ഡ്രൈവര്‍മാര്‍ ഉയര്‍ത്തുന്നത്

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top