Friday December 09, 2016
Latest Updates

2000 രൂപയ്ക്ക് ഒരു സ്മാര്‍ട്ട് ഫോണും ആജീവനാന്ത ഇന്റര്‍നെറ്റ് കണക്ഷനും

2000 രൂപയ്ക്ക് ഒരു സ്മാര്‍ട്ട് ഫോണും ആജീവനാന്ത ഇന്റര്‍നെറ്റ് കണക്ഷനും

ന്യൂഡല്‍ഹി: വെറും 2000 രൂപയ്ക്ക് ഒരു സ്മാര്‍ട്ട് ഫോണും ആജീവനാന്ത ഇന്റര്‍നെറ്റ് കണക്ഷനും. കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വില കുറഞ്ഞ ആകാശ് ടാബ്ലറ്റ് പുറത്തിറക്കിയ ഡാറ്റാവിന്‍ഡ് ആണ് വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നത്. 3.5 ഇഞ്ച് ഡിസ്!പ്ലേയില്‍ നിര്‍മിക്കുന്ന ഫോണ്‍ ദീപാവലിക്ക് മുമ്പ് വിപണിയില്‍ എത്തിക്കുമെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രൂപീന്ദര്‍ സിങ് പറഞ്ഞു.

ഡാറ്റാവിന്‍ഡ് ഇതുവരെ മൂന്നു സ്!മാര്‍ട്ട് ഫോണുകളും അഞ്ച് ടാബ്!ലറ്റ് സീരീസുകളും വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ഏറ്റവും വില കുറഞ്ഞ ടാബ്ലറ്റ് എന്നാ വാഗ്ദാനവുമായി രംഗത്ത് വന്നതോടെയാണ് ഡാറ്റാവിന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധേയമായത്. പ്രതിമാസം അര ലക്ഷം വീതമാണ് കമ്പനിയുടെ വില്‍പ്പന വര്‍ദ്ധന. ആജീവനാന്ത ഇന്റര്‍നെറ്റ് ഓഫര്‍ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ വ്യക്തമായ ആധിപത്യം നേടാന്‍ സഹായകമാകുമെന്ന് കമ്പനി കരുതുന്നു.

ആജീവനാന്ത സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്നതിനായി മൂന്ന് ടെലികോം കമ്പനികളുമായി ഡാറ്റാവിന്‍ഡ് ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് കമ്പനി അറിയിച്ചു.

Scroll To Top