Friday December 02, 2016
Latest Updates

2000 പേര്‍ക്ക് ജോലി,100 മില്യന്‍ യൂറോ മുതല്‍ മുടക്ക്: ഇന്ത്യാക്കാരന്‍ ലിമെറിക്കില്‍ പണിയാന്‍ അനുമതി നേടിയ ഷോപ്പിംഗ് സെന്ററിനെതിരെ എതിര്‍പ്പ് വ്യാപകമാവുന്നു 

2000 പേര്‍ക്ക് ജോലി,100 മില്യന്‍ യൂറോ മുതല്‍ മുടക്ക്: ഇന്ത്യാക്കാരന്‍ ലിമെറിക്കില്‍ പണിയാന്‍ അനുമതി നേടിയ ഷോപ്പിംഗ് സെന്ററിനെതിരെ എതിര്‍പ്പ് വ്യാപകമാവുന്നു 

ലിമെറിക്ക്: ലിമെറിക്കില്‍ ഇന്ത്യാക്കാരന്റെ ഉടമസ്ഥതയില്‍ ഉള്ള കമ്പനി പണിയാനിരിക്കുന്ന വന്‍കിട ഷോപ്പിംഗ് സെന്ററിനെതിരെ എതിര്‍പ്പ് വ്യാപകമാകുന്നു. 100 മില്യന്‍ ചെലവിട്ടാണ് 2,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന ഈ ബൃഹത്തായ ഷോപ്പിംഗ് സെന്റര്‍ പണിയാന്‍ ആലോചിക്കുന്നത്. എന്നാല്‍ ഷോപ്പിംഗ് സെന്ററിനെതിരെ എതിര്‍പ്പ് രൂക്ഷമാക്കി കൊണ്ട് പ്രദേശത്തെ റീടെയ്ല്‍ വ്യാപാരികള്‍ സിറ്റി കൌണ്‍സിലില്‍ പരാതി നല്കിയിരിക്കുകയാണ് ഇപ്പോള്‍ 

29,000 ചതുരശ്ര മീറ്റര്‍ റീടെയ്ല്‍ ഷോപ്പുകളും 28,00 ചതുരശ്ര മീറ്റര്‍ ഭക്ഷ്യശാലകളും 3,400 ചതുരശ്ര മീറ്റര്‍ വിനോദ കേന്ദ്രവും 12 റെസ്‌റ്റോറന്റുകളും 1,575 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള സൌകര്യവും ഈ ഷോപ്പിംഗ് മാളില്‍ ലക്ഷ്യമിട്ടിട്ടുണ്ട് 

  ഷോപ്പിംഗ് സെന്ററില്‍ മാര്‍ക്ക് സ്‌പെന്‍സര്‍ 100,000 ചതുരശ്ര മീറ്റര്‍ ഏറ്റെടുക്കാമെന്ന് സമ്മതം അറിയിച്ചിട്ടുണ്ട്. ഇതോടെ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറിന്റെ ഡബ്ലിനില്‍ ഒഴികെയുള്ള ഏറ്റവും വലിയ ഷോപ്പ് ലിമെറിക്ക് ഷോപ്പിംഗ് സെന്ററിലായിരിക്കും. മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറിനെ കൂടാതെ മറ്റ് 37 ഓളം വ്യാപാര സ്ഥാപനങ്ങളും ഷോപ്പിംഗ് സെന്ററില്‍ തുടങ്ങും. ഡബ്ലിന്‍ റോഡില്‍ പാര്‍ക്ക്വെ ഷോപ്പിംഗ് സെന്ററിനു സമീപത്താണ് പുതിയ മാള്‍ നിര്‍മ്മിക്കാന്‍ ആലോചിക്കുന്നത്.

നിര്‍മ്മാണ മേഖലയില്‍ 500 തൊഴില്‍ അവസരങ്ങളും റീടെയ്ല്‍ മേഖലയില്‍ 1500 തൊഴില്‍ അവസരങ്ങളുമാണ് ഷോപ്പിംഗ് സെന്റര്‍ വരുന്നതിലൂടെ സൃഷ്ടിക്കപ്പെടുക. ബെല്‍ഫാസ്റ്റില്‍ നിന്നുള്ള ഇന്ത്യാക്കാരന്‍ സുനില്‍ ശര്‍മയാണ് ഷോപ്പിംഗ് സെന്ററിന്റെ അപേക്ഷകന്‍.സുനില്‍ ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള വാഴ്‌സിറ്റി ഡവലപ്പെഴ്‌സാണ് ഷോപ്പിംഗ് സെന്റര്‍ പണിയുന്നത്. ലിമെറിക്ക് സിറ്റി കൌണ്‍സിലിന്റെ പ്ലാനിംഗ് വകുപ്പിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ ഷോപ്പിംഗ് സെന്റര്‍ നിര്‍മ്മാണം ആരംഭിക്കും. 

അതേസമയം ഷോപ്പിംഗ് സെന്റര്‍ വരുന്നതിലൂടെ പ്രദേശത്തെ റീടെയ്ല്‍ വ്യാപാരികളുടെ കച്ചവടം കുറയുമെന്നാണ് ആശങ്ക. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് റീടെയ്ല്‍ വ്യാപാരികള്‍ എതിര്‍പ്പ് ഉന്നയിക്കുന്നത്. ലിമെറിക്ക് സിറ്റി ബിസിനസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വ്യാപാരികള്‍ പ്രതിഷേധിക്കുന്നത്. ലിമെറിക്കിലെ തന്നെ എല്ലാ റീടെയ്ല്‍ വ്യാപാരികളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അറുപതിലധികം സിറ്റി സെന്റര്‍ വ്യാപാരികള്‍ സമരത്തിനു ഡൊണേഷന്‍ നല്‍കി സഹായിക്കുന്നുണ്ടെന്നും വ്യാപാരികളുടെ സംഘടന പറഞ്ഞു. ഷോപ്പിംഗ് സെന്റര്‍ നിര്‍മ്മിക്കുന്നതിനു പ്ലാനിംഗ് പെര്‍മിഷന്‍ ലഭിക്കാതിരിക്കാനാണ്  വ്യാപാരികളുടെ നീക്കം. 

2006 മുതല്‍ പ്ലാനിംഗ് അപേക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുന്ന ശര്‍മ്മയക്ക് 2011 ലാണ് പെര്‍മിഷന്‍ ലഭിച്ചത്.സിറ്റി കൌണ്‍സില്‍ പദ്ധതിയെ ശക്തമായി പിന്തുണയ്ക്കുന്നു എന്നതിനാല്‍ പദ്ധതി നടപ്പാകുമെന്ന പ്രതീക്ഷയിലാണ് ഈ ഇന്ത്യാക്കാരന്‍. 

Scroll To Top