Tuesday September 25, 2018
Latest Updates

20000 കോടി ചോദിച്ച കേരളത്തിന് 500 കോടി മാത്രം,മോഡിയും കേരളത്തെ അവഗണിക്കുകയാണോ ?

20000 കോടി ചോദിച്ച കേരളത്തിന് 500 കോടി മാത്രം,മോഡിയും കേരളത്തെ അവഗണിക്കുകയാണോ ?

കൊച്ചി:പ്രളയക്കെടുതികള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നതിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ അടിയന്തര സഹായം സംസ്ഥാനത്തിന് പ്രഖ്യാപിച്ചു.20000 കോടിയാണ് സംസ്ഥാനം അടിയന്തരമായി ആവശ്യപ്പെട്ടിരുന്നത്.

കൊച്ചി വ്യോമസേനാ വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരുമായി മോദി കൂടിക്കാഴ്ച നടത്തി. അര മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം കാലാവസ്ഥ അനുകൂലമായതോടെയാണ് വ്യോമനിരീക്ഷണം ആരംഭിച്ചത്.

രാവിലെ 6.30ഓടെ വായുസേനയുടെ വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ നിന്നാണ് മോദി കൊച്ചിയിലേക്ക് പോയത്. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും ഉണ്ടായിരുന്നു.

വ്യോമസേനാ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം വായുസേനയുടെ ഹെലികോപ്ടറില്‍ മോദി വ്യോമനിരീക്ഷണം തുടങ്ങിയിരുന്നു. എന്നാല്‍, കാലാവസ്ഥ പ്രതികൂലമായതോടെ കോപ്ടര്‍ തിരിച്ചിറക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനാകുകയായിരുന്നു. രാവിലെ രാവിലെ 9.30 വരെയാണ് പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം നിശ്ചയിച്ചിരുന്നത് .എന്നാല്‍ നിശ്ചിത സമയത്തിന് ശേഷവും മോഡി വ്യോമ നിരീക്ഷണം തുടരുകയാണ്.

Scroll To Top