Friday December 09, 2016
Latest Updates

200 രൂപ ചോദിച്ചു; എടിഎം നല്‍കിയത് 24 ലക്ഷം രൂപ

200 രൂപ ചോദിച്ചു; എടിഎം നല്‍കിയത് 24 ലക്ഷം രൂപ

ഹൈദരാബാദ്: എടിഎം ആവശ്യത്തിലേറെ പണം നല്‍കുന്നത് ഒരു പുതിയ വാര്‍ത്ത അല്ല. എന്നാല്‍ 200 രൂപ ആവശ്യപ്പെട്ടയാള്‍ക്ക് എടിഎം 24 ലക്ഷം രൂപ നല്‍കിയാലോ. ഹൈദരാബാദിലാണ് സംഭവം. കാര്‍ഡിട്ട് 200 രൂപ പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം കാത്തിരുന്ന ശെയിഖ് ലത്തീഫ് അലി എന്നയാള്‍ക്കാണ് അക്ഷയപാത്രം പോലെ എടിഎം 24 ലക്ഷം രൂപ നല്‍കിയത്. തന്റെ അക്കൌണ്ടില്‍ 500 രൂപയില്‍ കൂടുതല്‍ ഇല്ലെന്ന് അറിയാമായിരുന്നതിനാല്‍ ലത്തീഫ് ഒന്ന് ഞെട്ടി.

തുടര്‍ന്ന് ഇയാള്‍ എടിഎമ്മിന് പുറത്ത് നിന്നവരെക്കൂടെ കൂട്ടി ആദ്യം പോലീസില്‍ വിവരം അറിയിക്കുകയും പിന്നീട് ബാങ്ക് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരബാദിന്റെ എടിഎമ്മാണ് അക്ഷയഖനിയായി 24 ലക്ഷം രൂപ നല്‍കിയത്. എടിഎം മെഷീനില്‍ പണം നിക്ഷേപിച്ച ശേഷം ശരിയായ രീതിയില്‍ ലോക്ക് ചെയ്യാതിരുന്നതാണ് നോട്ട് മഴ പെയ്യാന്‍ കാരണമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

ഏതായാലും ഈ യുവാവിന്റെ സത്യസന്ധതയെ പോലീസും ബാങ്ക് അധികൃതരും അഭിനന്ദിച്ചു. ലത്തീഫിന് ഒരു പ്രശംസാ പത്രവും കാഷ് അവാര്‍ഡും നല്‍കിയ ശേഷമാണ് പോലീസ് വിട്ടയച്ചത്. സെക്യൂരിറ്റി ഇല്ലാതിരുന്ന എടിഎം കൌണ്ടറില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ നിയമിക്കാനും തീരുമാനമായി.

Scroll To Top