Saturday December 10, 2016
Latest Updates

200 യൂറോയില്‍ താഴെ ജലനിരക്ക്; ജോണ്‍ ബര്‍ട്ടന്റെ വാഗ്ദാനം നടപ്പിലാകില്ലെന്നു സൂചന

200 യൂറോയില്‍ താഴെ ജലനിരക്ക്; ജോണ്‍ ബര്‍ട്ടന്റെ വാഗ്ദാനം നടപ്പിലാകില്ലെന്നു സൂചന

ഡബ്ലിന്‍: ജലനിരക്കിനെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുന്നു. അതിനിടെ ജോണ്‍ ബര്‍ട്ടന്‍ വാഗ്ദാനം ചെയ്ത കുറഞ്ഞ നിരക്ക് ആയിരിക്കില്ല ജലനിരക്ക് ഈടാക്കുകയെന്ന് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. ആദ്യം 287 യൂറോ പ്രഖ്യാപിച്ച ജലനിരക്ക് 200 യൂറോയില്‍ താഴെ മാത്രമേ ആകു എന്ന് ജോണ്‍ ബര്‍ട്ടന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം നടപ്പിലാകിലായേക്കില്ലെന്നാണ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. അലവന്‍സും മറ്റ് ആനുകൂല്യങ്ങളും നല്‍കിക്കഴിഞ്ഞാല്‍ ജലനിരക്ക് 200 യൂറോയില്‍ താഴെ മാത്രമേ വരൂ എന്നാണ് ജോണ്‍ ബര്‍ട്ടന്‍ വാഗ്ദാനം ചെയ്തിരുന്നത്. പ്രായപൂര്‍ത്തിയായ നാല് അംഗങ്ങളുള്ള കുടുംബത്തിന് 200 യൂറോയില്‍ താഴെ ജനനിരക്ക് ആകുമെന്നായിരുന്നു വാഗ്ദാനം. 

എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന 2 ടയര്‍ ഘടനയിലുള്ള ജലനിരക്ക് പ്രകാരം നാലംഗ കുടുംബത്തിന് 200 യൂറോയില്‍ കുറഞ്ഞ നിരക്കില്‍ ജലവിതരണം സാധ്യമാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അംഗസംഖ്യ കുറഞ്ഞതും ഒരാളുടെ മാത്രം വരുമാനത്തെ ആശ്രയിച്ച് നില്‍ക്കുന്നതുമായ കുടുംബങ്ങള്‍ക്ക് വാര്‍ഷിക ജലനിരക്ക് 80 യൂറോയും. അംഗസംഖ്യ കൂടിയ കുടുംബങ്ങള്‍ക്ക് കൂടിയ നിരക്കിലും ജലനിരക്ക് ഈടാക്കാനാണ് സര്‍ക്കാര്‍ ആലോചന. കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവരും കുറച്ച് വെള്ളം ഉപയോഗിക്കുന്നവരും ഒരേ നിരക്ക് അടയ്ക്കുന്നത് തടയുന്നതിനാണ് രണ്ട് ഘടനയിലുള്ള ജലനിരക്ക് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഏകാംഗ കുടുംബങ്ങള്‍ക്ക് 80 യൂറോയെന്ന വാഗ്ദാനവും നടപ്പിലാകുമോ എന്നും മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധികള്‍ സംശയം പ്രകടിപ്പിച്ചു. ‘

അതിനിടെ നിശ്ചിത നിരക്ക് തീരുമാനിക്കുന്നത് സംബന്ധിച്ച് ധനവകുപ്പും പബ്ലിക് എക്‌സ്പന്‍ഡിച്ചര്‍ വകുപ്പും പരിസ്ഥിതി വകുപ്പും തമ്മില്‍ കൂടിയാലോചനകള്‍ പുരോഗമിക്കും.

Scroll To Top