Monday January 23, 2017
Latest Updates

അയര്‍ലണ്ട് 20 ട്വന്റിക്ക് ഇന്ത്യയില്‍ കളിക്കും 

അയര്‍ലണ്ട് 20 ട്വന്റിക്ക് ഇന്ത്യയില്‍ കളിക്കും 

ഡബ്ലിന്‍:ഇന്ത്യയില്‍ നടക്കുന്ന വിമന്‍സ് 20 ട്വന്റിക്ക് അയര്‍ലണ്ട് യോഗ്യത നേടി. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ സ്‌കോട്ട്‌ലണ്ടിനെയാണ് പരാജയപ്പെടുത്തിയത്.

ഇനി ലക്ഷ്യം അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഫൈനലില്‍ കപ്പ് സ്വന്തമാക്കുകയെന്നതാണ്. അയര്‍ലണ്ട് ടീമിന് മികച്ച ബാറ്റിംഗ് നിര ഉണ്ടെങ്കിലും ടൂര്‍ണമെന്റിലെ വിജയത്തിനു പിന്നില്‍ തകര്‍പ്പന്‍ ഫീല്‍ഡിംഗ് തന്നെയാണ് കാരണമായത്. ബൗളര്‍മാരുടെ മികച്ച പ്രകടനത്തെ തുടര്‍ന്ന സ്‌കോട്ട്‌ലണ്ടിനെതിരെ ഒന്‍പത് വിക്കറ്റ് ജയമാണ് അയര്‍ലണ്ട് സ്വന്തമാക്കിയത്. ജോയ്‌സ് ഉള്‍പ്പെടെ ആറു പേരാണ് ബൗള്‍ ചെയ്തത്. സ്‌കോട്ട്‌ലണ്ടിനു മികച്ച തുടക്കമായിരുന്നു. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഏഴ് ഓവര്‍ വരെ നീണ്ടു. സ്‌കോട്ട്‌ലണ്ട് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സാണ് നേടിയത്. അയര്‍ലണ്ട് 11.3 ഓവറില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ലൂസി ഒ’ റീലിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. 

ശനിയാഴ്ച നടക്കുന്ന ക്വാര്‍ ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെ നേരിടും. ശനിയാഴ്ച മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ഒരുക്കത്തിലാണ് ക്യാപ്റ്റന്‍ ഐസോബെല്‍ ജോയ്‌സ്.



Scroll To Top