Saturday December 03, 2016
Latest Updates

20-20 ലോകകപ്പ്:ഇന്ത്യ സെമിയില്‍, വെസ്റ്റ് ഇന്‍ഡീസിനും വിജയം

20-20 ലോകകപ്പ്:ഇന്ത്യ സെമിയില്‍, വെസ്റ്റ് ഇന്‍ഡീസിനും വിജയം

മിര്‍പുര്‍: ആതിഥേയരായ ബംഗ്ലാദേശിനെ 8 വിക്കറ്റിനു തോല്‍പിച്ച് ഇന്ത്യ 20-20 ലോകകപ്പ് സെമിയിലെത്തി. അതേ സമയം ഓസ്‌ട്രേലിയയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് തകര്‍പ്പന്‍ ജയം നേടി.

ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റിനു 138 റണ്‍സ് എടുത്ത ബംഗ്ലാദേശിനെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 9 പന്ത് അവശേഷിക്കെ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. 4 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ആര്‍ അശ്വിന്‍ ആണു മാന്‍ ഓഫ് ദ മാച്ച്. ബംഗ്ലാദേശിനായി അനാമുല്‍ ഹഖ് (44), മുശ്ഫിഘര്‍ റഹീം (24), മഹ്മദുള്ള (33 നോട്ടൗട്ട് ) എന്നിവരാണ് തിളങ്ങിയത്. അമിത് മിശ്ര മൂന്നും ഭുവനേശ്വര്‍ കുമാര്‍ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആര്‍ ജി ശര്‍മ (56), വിരാട്ട് കോഹ്ലി (57 നോട്ടൗട്ട് ) ക്യാപ്ടന്‍ ധോണി (22 നോട്ടൗട്ട്) എന്നിവരുടെ മികവില്‍ അനായാസം ലക്ഷ്യത്തിലെത്തുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് സെമി പ്രതീക്ഷ സജീവമാക്കി. 13 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത് അവസാനഘട്ടത്തില്‍ കൈവിട്ടുപോയെന്നു തോന്നിയ മത്സരം ക്യാപ്റ്റന്റെ പ്രകടനത്തോടെ ഡാരന്‍ സാമി തിരിച്ചുപിടിക്കുകയായിരുന്നു. ഓസീസിന്റെ 20 ഓവറിലെ 178 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിനെ പിന്തുടരാന്‍ ക്രിസ് ഗെയിലിന്റെ (35 പന്തില്‍ 53) പിന്തുണയും നിര്‍ണ്ണായകമായി. 22 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ് വെല്‍ ഓസ്‌ട്രേലിയക്കായി തിളങ്ങി.

Scroll To Top